play-sharp-fill
സ്വര്‍ണക്കടത്ത് സംഘത്തിൻ്റെ ക്രൂര മർദ്ദനം; യുവാവിനെ പൊലീസ് രക്ഷപെടുത്തി; പ്രതികളെ പിടികൂടാനായില്ല; സംഘത്തിൽ മംഗലാപുരം സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രതികൾ

സ്വര്‍ണക്കടത്ത് സംഘത്തിൻ്റെ ക്രൂര മർദ്ദനം; യുവാവിനെ പൊലീസ് രക്ഷപെടുത്തി; പ്രതികളെ പിടികൂടാനായില്ല; സംഘത്തിൽ മംഗലാപുരം സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രതികൾ

തിരുവനന്തപുരം:കഴക്കൂട്ടത്ത് സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. പുത്തന്‍ തോപ്പ് സ്വദേശി നിഖില്‍ നോര്‍ബറ്റിനാണ് മര്‍ദനമേറ്റത്.യുവാവിനെ കഴക്കൂട്ടം പൊലീസ് രക്ഷപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് നിഖിലിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് സംഘം നിഖിലിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പല സ്ഥലങ്ങളിലെത്തിച്ച്‌ സംഘം ക്രൂരമായി മര്‍ദിച്ചുവെന്നാണ് പറയുന്നത്.

നിഖിലിന്റെ പിതാവിനെ വിളിച്ചാണ് സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇവരുടെ ലെക്കേഷന്‍ നിഖിലിന്റെ പിതാവിന് അയച്ചുകൊടുത്തതാണ് കേസില്‍ വഴിത്തിരിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഖിലിന്റെ പിതാവ് അറിയിച്ചതിനെ തുടര്‍ പൊലീസ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. എന്നാല്‍ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.മംഗലാപുരം സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ പ്രതികളങ്ങിയ സംഘമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയത്.

Tags :