play-sharp-fill
കോട്ടയം കിടങ്ങൂരിൽ വീടിനു സമീപം കക്കൂസ് മാലിന്യം തള്ളി; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ സ്വദേശികൾ

കോട്ടയം കിടങ്ങൂരിൽ വീടിനു സമീപം കക്കൂസ് മാലിന്യം തള്ളി; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ സ്വദേശികൾ

സ്വന്തം ലേഖികൾ

കോട്ടയം: കിടങ്ങൂരിൽ വീടിനു സമീപം കക്കൂസ് മാലിന്യം തള്ളിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ തൈക്കാട്ടുശ്ശേരി മണപ്പുറം ആടുവയലിൽ വീട്ടിൽ തമ്പി മകൻ വിപിൻ. റ്റി (28),ആലപ്പുഴ തൈക്കാട്ടുശ്ശേരി പുത്തൻ നിക്കാരത്തിൽ വീട്ടിൽ മണിക്കുട്ടൻ മകൻ അതുൽ കൃഷ്ണ പി.എം (24) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി ടാങ്കർ ലോറിയിൽ കട്ടച്ചിറ കാണിക്ക മണ്ഡപം- പുന്നത്തുറ റോഡിലും, ഇതിനു സമീപമുള്ള പുരയിടത്തിലുമായി കക്കൂസ് മാലിന്യം തള്ളുകയായിരുന്നു. ഇതറിഞ്ഞ പോലീസ് സംഘം സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ. ആർ, എസ്.ഐ ബിജു ചെറിയാൻ, സി പി.ഓ മാരായ ജിതീഷ്, ഗ്രിഗോറിയോസ്, സുജിത്ത്, സുധീഷ് കൃഷ്ണൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്‌ ചെയ്തു.