കിടങ്ങൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ : ചേർപ്പുങ്കൽ ഭാഗത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ച് നൽകുന്ന യുവാവാണ് അറസ്റ്റിലായത്
സ്വന്തം ലേഖകൻ
കോട്ടയം : കിടങ്ങൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. കിടങ്ങൂർ കറുകപ്പിള്ളിയിൽ അഖിൽ മോനെ(24)യാണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചേർപ്പുങ്കൽ ഭാഗത്ത് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ച് നൽകുന്ന യുവാവിനെയാണ് കിടങ്ങൂർ പൊലീസ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേർപ്പുങ്കൽ ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ അഖിലിനെ കണ്ടതിനെതുടർന്ന് , എസ്.ഐ കുര്യൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
എസ് കുര്യൻ മാത്യൂ , എ എസ് ഐമാരായ മഹേഷ് കൃഷ്ണൻ , ജയചന്ദ്രൻ , സി പി ഒമാരായ ഗ്രിഗോറിയസ്, അരുൺ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
Third Eye News Live
0