കെജിഎസ്‌എൻഎ കോട്ടയം മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ  സെമിനാറും നവാഗതർക്ക് സ്വാഗതവും സംഘടിപ്പിച്ചു

കെജിഎസ്‌എൻഎ കോട്ടയം മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ സെമിനാറും നവാഗതർക്ക് സ്വാഗതവും സംഘടിപ്പിച്ചു

സ്വന്തം ലേഖിക

കോട്ടയം: കെജിഎസ്‌എൻഎ കോട്ടയം മെഡിക്കൽ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലിംഗ സമത്വവും പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളും പ്രതിരോധവും എന്ന വിഷയത്തെ ആ സ്പദമാക്കി സെമിനാറും, നവാഗതർക്ക് സ്വാഗതവും സംഘടി പ്പിച്ചു.

മെഡിക്കൽ കോളേജ് പിജിആർ ഹാളിൽ നടന്ന പരിപാടിയിൽ സെമിനാർ കെജിഎൻഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹേന ദേവദാസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ്‌ അഭിജിത്ത് അധ്യക്ഷനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കെജിഎസ്‌എൻഎ സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിജയികളായ യൂണിറ്റ് അംഗങ്ങളെ അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാഹുൽ എന്നിവർ സംസാരിച്ചു.

തുടർന്ന്‌ നവാഗതർക്ക് സ്വാഗതം കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം കെ വി സിന്ധു ഉദ്ഘാടനം ചെയ്തു. അഭിജിത് അധ്യക്ഷനായി.

മെമ്പർഷിപ്പ്‌ വിതരണം കെജിഎൻഎ ജില്ലാ പ്രസിഡന്റ് മാത്യു ജെയിംസ്, ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്‌ എന്നിവർ ചേർന്ന് നിർവഹിച്ചു. പുതിയ അംഗങ്ങളെ കെജിഎസ്‌എൻഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്‌ ആർ ആനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം അക്ഷയ് രാജ് എ ന്നിവർ ചേർന്ന് മാലയിട്ട്‌ സ്വീകരിച്ചു.

കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം സി സി ജയശ്രീ, ജില്ലാ ജോ.സെക്രട്ടറി പാപ്പ ഹെൻട്രി, മെഡിക്കൽ കോളേജ് ഏരിയ സെക്രട്ടറി അനൂപ് വിജയൻ, കെജിഎസ്‌എൻഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്‌ ആർ ആനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം അക്ഷയ് രാജ്, യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജ് , യൂണിറ്റ് ജോ. സെക്രട്ടറി ഹേമ, യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി ആർ ആര്യ എന്നിവർ സംസാരിച്ചു.