യേശുദാസിനെ അനുകരിച്ചിരുന്ന കെ ജി മാർക്കോസ് യേശുദാസിന്റെ അപരൻ എന്നും അറിയപ്പെട്ടിരുന്നു: കഴിവുകൾ ഏറെയുണ്ടായിട്ടും ചലച്ചിത്ര രംഗത്ത് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെപോയ അനേകം ഗായകരിൽ ഒരാളാണ്: പതിനായിരത്തോളം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിള പാട്ടുകളും പാടിയിട്ടുണ്ട്.
കോട്ടയം: മലയാളത്തിലെ ആദ്യത്തെ ഓൾറൗണ്ടർ എന്ന് വിശേഷിപ്പിക്കുന്ന ചലച്ചിത്രകാരനാണല്ലോ ബാലചന്ദ്രമേനോൻ . എൺപതുകളിൽ സിനിമാവേദിയിൽ ഏറ്റവും കൂടുതൽ പുതുമുഖങ്ങളെ പരിചയപ്പെടുത്തിയിരുന്നത് ബാലചന്ദ്രമേനോനായിരുന്നു .
ശോഭന ,പാർവ്വതി ,കാർത്തിക ആനി, ഉഷ , നന്ദിനി, മണിയൻപിള്ള രാജു , ഗാനരചിയിതാവ് ദേവദാസ് തുടങ്ങിയവരെല്ലാം ചലച്ചിത്ര രംഗത്ത് ബാലചന്ദ്രമേനോന്റെ സംഭാവനകളാണ് .
മലയാളത്തിലെ ദേവഗായകനെന്നറിയപ്പെട്ടിരുന്ന കെജി മാർക്കോസിനെ ചലച്ചിത്ര ഗാനരംഗത്ത് പരിചയപ്പെടുത്തുന്നതും ബാലചന്ദ്രമേനോനായിരുന്നു .
അദ്ദേഹത്തിന്റെ
” കേൾക്കാത്ത ശബ്ദം ” എന്ന ചിത്രത്തിലെ
“കന്നിപ്പൂമാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കേ …”
എന്ന ഗാനം പാടിക്കൊണ്ടാണ് മാർക്കോസ് ചലച്ചിത്രഗാനത്തേക്ക് എത്തുന്നത്.
നടപ്പിലും എടുപ്പിലുമെല്ലാം യേശുദാസിനെ അനുകരിച്ചിരുന്ന കെ ജി മാർക്കോസ് യേശുദാസിന്റെ അപരൻ എന്നും അറിയപ്പെട്ടിരുന്നു .
ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടിയും സുമലതയും മനോഹരമാക്കിയ നിറക്കൂട്ടിലെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
“പൂമാനമേ ഒരു
രാഗമേഘം താ …..”
എന്ന ഗാനമാണ് മാർക്കോസിനെ ഏറ്റവും പ്രശസ്തനാക്കിയത് .
ഇപ്പോഴും ഈ ഗാനം പാടിയത് യേശുദാസ് ആണെന്ന് കരുതുന്നവരും ഏറെയുണ്ട്.
ക്രൈസ്തവ ഭക്തിഗാന രംഗത്തെ കിരീടം വെക്കാത്ത രാജാവാണ്
കെ ജി മാർക്കോസ് .
“ഇസ്രായേലിൻ നാഥനായി വാഴുമേകദൈവം…”
എന്ന പ്രശസ്ത ഗാനം അദ്ദേഹത്തിന്റെ
മാസ്റ്റർ പീസായാണ് വിലയിരുത്തപ്പെടുന്നെന്നു മാത്രമല്ല ഇന്നും ആ ഗാനം ലക്ഷക്കണക്കിന് ഭക്തരെ ആവേശം കൊള്ളിക്കാറുമുണ്ട് .
ഏകദേശം പതിനായിരത്തോളം ഗാനങ്ങളാണ് മാർക്കോസ്
ഈ ശ്രേണിയിൽ പാടിയിരിക്കുന്നത്.
കൂടാതെ അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ഈ ദേവഗായകൻ ആലപിച്ചിട്ടുണ്ടത്രെ!
“മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ …”
( ഗോഡ്ഫാദർ )
” താലോലം പൂമ്പൈതലേ..”
( നാടോടി)
” പുത്തൻപുതുക്കാലം …”
( കാബൂളിവാല )
“അറബിക്കഥയിലെ രാജകുമാരി … ”
(സദയം )
” കടലേഴും താണ്ടുന്ന കാറ്റേ …”
( കടലോരക്കാറ്റ് )
“നീലക്കുറിഞ്ഞികൾ പൂത്തു … ”
(കഥയ്ക്കു പിന്നിൽ )
“പൂവാം മഞ്ചലിൽ
മൂളും തെന്നലേ …. ”
( ഈറൻ സന്ധ്യ )
“ഉന്മാദം ഉല്ലാസം …. ”
( രതിലയം )
എന്നിവയെല്ലാമാണ് മാർക്കോസിന്റെ പ്രശസ്തമായ ചലച്ചിത്ര ഗാനങ്ങൾ .
1958 ജൂൺ 10 ന് ജനിച്ച മാർക്കോസിന്റെ ജന്മദിനമാണിന്ന്.
കഴിവുകൾ ഏറെയുണ്ടായിട്ടും ചലച്ചിത്ര രംഗത്ത് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെപോയ അനേകം ഗായകരിൽ ഒരാളാണ് മാർക്കോസ് .
ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുമായി ജനിച്ച ഈ ദേവഗായകന് ജന്മദിനാശംസകൾ നേരുന്നു.