play-sharp-fill
കെഎഫ്സിയിലെ ക്രമക്കേടുകൾ; അന്വേഷണം ശുപാർശ ചെയ്ത ഡിവൈഎസ്പിക്ക് സസ്പെൻഷൻ; ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം വേണമെന്നവശ്യപെട്ട ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തതോടെ കോടികളുടെ തട്ടിപ്പ് മുക്കുമെന്ന് ഉറപ്പ്

കെഎഫ്സിയിലെ ക്രമക്കേടുകൾ; അന്വേഷണം ശുപാർശ ചെയ്ത ഡിവൈഎസ്പിക്ക് സസ്പെൻഷൻ; ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം വേണമെന്നവശ്യപെട്ട ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തതോടെ കോടികളുടെ തട്ടിപ്പ് മുക്കുമെന്ന് ഉറപ്പ്

സ്വന്തം ലേഖിക

കൊല്ലം: കേരള ഫിനാൻഷ്യൽ
കോർപറേഷനിലെ (കെഎഫ്സി) ക്രമക്കേടുകൾ പൊലീസ് വിജിലൻസ് ഉൾപ്പെടെയുള്ള ഏജൻ സികൾ അന്വേഷിക്കണമെന്ന് ശുപാർശ ചെയ്ത മുൻ വിജിലൻസ് ഓഫിസർക്കു സസ്പെൻഷൻ.

കശുവണ്ടി വികസന കോർപറേഷനിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്ന് സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്ത ഡിവൈഎസ്പി പി ജ്യോതികുമാറിനെയാണ് നിസ്സാര കാരണം പറഞ്ഞ് സസ്പെൻഡ് ചെയ്തത്. ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷ ണം ഇതോടെ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് ഓഫിസറായിരിക്കെ നടത്തിയ പരിശോധനകളിലാണ് കെഎഫ്സിയുടെ ചില ഇടപാടുകളിൽ വിജിലൻസ്- ധന കാര്യ പരിശോധനാ വിഭാഗങ്ങളുടെ അന്വേഷണത്തിനു ശുപാർശ ചെയ്തത്.

ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിലെ തുക സർക്കാർ മാർഗ നിർദേശങ്ങൾക്കു വിരുദ്ധമായി സുരക്ഷിതമല്ലാത്ത പദ്ധതികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിച്ചത് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഒരു ശുപാർശ. ജീവനക്കാർക്കു ഇൻസെന്റീവ് നൽകുന്നതിൽ ഗുരുതര വിവേചനമുണ്ടെന്നും ധനകാര്യ പരിശോധനാ വിഭാഗം അന്വേഷിക്കണമെന്നും ശുപാർശ ചെയ്തു.

കോർപറേഷനു കിട്ടാനുണ്ടായിരുന്ന 32 ലക്ഷം രൂപ 10000 രൂപ വാങ്ങി ഒത്തുതീർപ്പാക്കിയ സംഭവം വിജിലൻസിനു വിടണമെന്നും ശുപാർശ ചെയ്തിരുന്നു. കൃത്യമായി ഓഫിസിൽ ഹാജരാകുന്നില്ല. അന്വേഷണം നിശ്ചിത സമയത്തു പൂർത്തിയാ ക്കുന്നില്ല, കെഎഫ്സി യിലെ രഹസ്യ ഫയലുകൾ പരാതിക്കാർക്കു ലഭ്യമാക്കി തുടങ്ങിയ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണു ജ്യോതികുമാറിനെ സസ്പെൻഡ് ചെയ്തത്.

ഡപ്യൂട്ടേഷൻ കാലാവധി പൂർത്തിയായി ജ്യോതികുമാർ പൊലീസ് ആസ്ഥാനത്തു റി പ്പോർട്ട് ചെയ്തെങ്കിലും നിയമനം നൽകാതെ നിർത്തിയിരിക്കുകയാ യിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാ ലത്തു നടന്ന തോട്ടണ്ടി അഴിമതി ക്കേസിൽ പ്രതികളായ കശുവണ്ടി വികസന കോർപറേഷന്റെ അന്നത്തെ ചെയർമാൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, അന്നത്തെ മാനേജിങ് ഡയറക്ടർ കെ.എ രതീഷ് തുടങ്ങിയവരെ പ്രോസിക്യൂട്ട് ചെയ്യാൻ ഒന്നാം പിണറായി സർക്കാർ സിബിഐയ്ക്ക് അനുമതി നിഷേധിച്ചതു വിവാദമായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജ്യോതികുമാറിനെ അന്നു കാസർകോട്ടേക്കു സ്ഥലം മാറ്റിയ സർക്കാർ, സസ്പെൻഷനിലൂടെ പ്രതികാര നടപടി തുടരു കയാണെന്നാണ് ആരോപണം.