play-sharp-fill
തുടർന്നുള്ള അഞ്ചു വർഷവും രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ്: രമേശിനെ പിൻതുണച്ചത് 19 എം.എൽ.എമാർ: വി.ഡി സതീശന് ആകെ ലഭിച്ചത് രണ്ട് വോട്ട് മാത്രം

തുടർന്നുള്ള അഞ്ചു വർഷവും രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവ്: രമേശിനെ പിൻതുണച്ചത് 19 എം.എൽ.എമാർ: വി.ഡി സതീശന് ആകെ ലഭിച്ചത് രണ്ട് വോട്ട് മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സത്യപ്രതിജ്ഞ നടക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ കോൺഗ്രസിൽ ചർച്ചകൾ സജീവം. നേതൃമാറ്റം വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണെങ്കിലും ഒരു ഘട്ടത്തിലും ഇത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലന്നാണ് സൂചന. കോൺഗ്രസ് നേതൃത്വം രമേശ് ചെന്നിത്തലയെ തന്നെ പിൻതുണയ്ക്കുന്നതായാണ് സൂചന.

പ്രതിപക്ഷ നേതാവ് ആരാകണമെന്നത് സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാണ്ട് പ്രതിനിധികള്‍ എം.എല്‍.എ. മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രമേശ്‌ ചെന്നിത്തലയെ പിന്തുണച്ച്‌ 19 എംഎല്‍എമാരാണെനാണ് റിപ്പോർട്ടുകൾ. 21 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19 പേരും രമേശ്‌ ചെന്നിത്തല തുടരാണമെന്നാണ് താല്പര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ്‌ ചെന്നിത്തല നടത്തിയ പോരാട്ടമാണ് അദ്ദേഹത്തെ തുണച്ചത്.

നിയമസഭാ കക്ഷി നേതൃസ്ഥാനത്തേക്ക് രമേശ്‌ ചെന്നിത്തലയുടെ പേര് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സ്വയം ഉയര്‍ത്തിക്കാട്ടിയ വി.ഡി സതീശന് അദ്ദേഹത്തെ കൂടാതെ മറ്റൊരാളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ്‌ ചെന്നിത്തലയെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുത് എന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന ഘാര്‍ഗേ, വി.വൈദ്യലിംഗം എന്നിവരോട് കോണ്‍ഗ്രസ് എം.എല്‍.എമാരെ അറിയിച്ചു.

കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്താതിരുന്ന ഷാഫി പറമ്ബില്‍ എംഎല്‍എ ഹൈക്കാമാന്‍ഡ് പ്രതിനിധികളെ ഫോണില്‍ വിളിച്ചാണ് രമേശ്‌ ചെന്നിത്തലക്ക് പിന്തുണ അറിയിച്ചത്. രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കികൊണ്ടുള്ള പ്രഖ്യാപനം അടുത്ത ദിവസം ഡല്‍ഹിയില്‍ നിന്നുമുണ്ടാകും എന്നാണ് വിവരം.