വോട്ടെടുപ്പ് അവസാനിച്ചു ; പോളിങ് 70 ശതമാനം ; പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര; കൂടുതല്‍ കണ്ണൂരില്‍; കുറവ് പൊന്നാനിയില്‍ ; കോട്ടയം 64.14 ശതമാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. കനത്ത വേനല്‍ച്ചൂടിനിടയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. ഒടുവിലെ കണക്കനുസരിച്ച് പോളിങ് 70ശതമാനമായി. ആറുമണിക്കുള്ളില്‍ ബൂത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാം. തിരക്കുള്ള സ്ഥലങ്ങളില്‍ വോട്ടെടുപ്പ് എട്ടുമണി വരെ നീണ്ടേക്കാം.
ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ് 71.54 ശതമാനം. ആലപ്പുഴയില്‍ 70.90 ശതമാനവും രേഖപ്പെടുത്തി. 60 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലും പൊന്നാനിയിലും ആണ് പോളിങ് കുറവ്. മിക്ക ബൂത്തുകളിലും രാവിലെമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്. വോട്ടിങ് മെഷീന്‍ പണിമുടക്കിയത് ചിലയിടങ്ങളില്‍ പോളിങ് വൈകിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം 64.40 ശതമാനം, ആറ്റിങ്ങല്‍ 67.62, കൊല്ലം 65.46, പത്തനംതിട്ട 62.09, മാവേലിക്കര 64.27, ആലപ്പുഴ 70.90, കോട്ടയം 64.14, ഇടുക്കി 64.14, എറണാകുളം 65.98, ചാലക്കുടി 69.72, തൃശൂര്‍ 70.00, പാലക്കാട് 69.91, ആലത്തൂര്‍ 68.08, പൊന്നാനി 63.69, മലപ്പുറം 59.12, കോഴിക്കോട് 60.88, വയനാട് 62.14, വടകര 69.13, കണ്ണൂര്‍ 71.54., കാസര്‍കോട് 70.38 എന്നിങ്ങനെയാണ് ഇതുവരെയുള്ള വോട്ടിങ് നില. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും.
20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്.