play-sharp-fill
കേരളത്തിൽ ആദ്യമായി തിമിംഗല ഛർദിൽ പിടികൂടി: തൃശൂരിൽ പിടികൂടിയത് 30 കോടിയുടെ ഛർദിൽ

കേരളത്തിൽ ആദ്യമായി തിമിംഗല ഛർദിൽ പിടികൂടി: തൃശൂരിൽ പിടികൂടിയത് 30 കോടിയുടെ ഛർദിൽ

തേർഡ് ഐ ബ്യൂറോ

ത്യശൂർ: സംസ്ഥാനത്ത് അത്യപൂർവമായ തിമിംഗല ഛർദിൽ പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് കോടി മൂല്യമുള്ള തിമിംഗല ഛര്‍ദിലാണ് തൃശ്ശൂരില്‍ പിടികൂടിയത്. സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള ഈ വസ്തു ഇതാദ്യമായാണ് കേരളത്തില്‍ പിടികൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത ആംബര്‍ ഗ്രിസിന് 18 കിലോ ഭാരമുണ്ട്.

ഛര്‍ദില്‍ വില്‍ക്കാന്‍ ശ്രമിച്ച മൂന്ന് പേരെ വനംവകുപ്പിന്റെ വിജിലന്‍സ് വിഭാഗം പിടികൂടി. തൃശ്ശൂര്‍ ചേറ്റുവയില്‍ നിന്നാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാടാനപ്പിള്ളി സ്വദേശി റഫീഖ് , പാലയൂര്‍ സ്വദേശി ഫൈസല്‍ , എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. 18 കിലോ തൂക്കം വരുന്ന തിമിംഗല ഛര്‍ദില്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറേബ്യന്‍ മാര്‍ക്കറ്റില്‍ മറ്റുമാണ് ഈ വസ്തുവിന് വലിയ ഡിമാന്‍ഡുള്ളതെന്നും തൃശ്ശൂരിലെ സംഘത്തിന് ഇതെവിടെ നിന്നു കിട്ടിയെന്നതിനെക്കുറിച്ച്‌ അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.

തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബര്‍ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കാനാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുക