play-sharp-fill
ബംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് മലയാളി ഡ്രൈവർ വെന്തു മരിച്ചു;വയനാട് മേപ്പാടി സ്വദേശി അനിൽ കുമാറാണ് മരിച്ചത്

ബംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് മലയാളി ഡ്രൈവർ വെന്തു മരിച്ചു;വയനാട് മേപ്പാടി സ്വദേശി അനിൽ കുമാറാണ് മരിച്ചത്

സ്വന്തം ലേഖിക

ബംഗളൂരു:നിലമംഗല ദേശീയ പാത നാലിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ച് മലയാളി ഡ്രൈവർ വെന്തു മരിച്ചു.ഷെട്ടി ഹള്ളിയിൽ കൃഷ്ണ പേപ്പർ പ്രോഡക്ട് എന്ന സ്ഥാപനത്തിന്റെ ഉടമ വയനാട് മേപ്പാടി സ്വദേശി അനിൽ കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ട് 3 ഓടെ നിലമംഗലയിൽ നിന്ന് താമസസ്ഥലത്തേക്ക് അഞ്ചേപാൽയയിൽ വച്ചായിരുന്നു അപകടം.തീ പടർന്നതോടെ കാറിലെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആക്കം കൂട്ടി.കാറിൽ മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.

കാറിൽ തീ കണ്ടതിനെ തുടർന്ന് അനിൽ കുമാർ വാഹനം നിർത്തി നാട്ടുകാരോട് തന്നെ രക്ഷപ്പെടുത്താൻ അഭ്യർത്ഥിച്ചു എന്നാൽ കാറിന്റെ വാതിൽ തുറക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.വാഹനത്തിന്റെ ചില്ലു തകർത്ത് അനിൽ കുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ അതും ഫലം കണ്ടില്ല.നിലമംഗല ട്രാഫിക് പൊലീസും,അഗ്നി രക്ഷാ സേനയും സംഭവ സ്ഥലത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അൽപ സമയം ഗതാഗതം തടസ്സപ്പെട്ടു. പോസ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.രതി എന്നവരാണ് അനിൽ കുമാറിന്റെ ഭാര്യ വിദ്യാർത്ഥികളായ അരുൺ കൃഷ്ണ ,അജയ് കൃഷ്ണ എന്നിവർ മക്കളാണ്.ഇന്ന് ബംഗളൂരുവിൽ വച്ചായിരുന്നു സംസ്കാരം.