കേരളം തീവ്രവാദികളുടെ താവളമാകുന്നു..! കൊച്ചിയിലേതിനു പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും രണ്ടു തീവ്രവാദികൾ പിടിയിൽ; പിടിയിലായവർ ഡൽഹി ബംഗളൂരു സ്‌ഫോടനക്കേസ് പ്രതികൾ

കേരളം തീവ്രവാദികളുടെ താവളമാകുന്നു..! കൊച്ചിയിലേതിനു പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിലും രണ്ടു തീവ്രവാദികൾ പിടിയിൽ; പിടിയിലായവർ ഡൽഹി ബംഗളൂരു സ്‌ഫോടനക്കേസ് പ്രതികൾ

തേർഡ് ഐ ബ്യൂറോ

കൊച്ചി: രാജ്യത്തെ ഞെട്ടിച്ച് രണ്ട് അൽഖ്വയിദ – ഐ.എസ് തീവ്രവാദികൾ കൊച്ചിയിൽ പിടിയിലായതിനു പിന്നാലെ തിരുവനന്തപുരത്തും എൻ.ഐ.എയുടെ തീവ്രവാദി വേട്ട.
ഭീകരവാദ ബന്ധം ആരോപിക്കപ്പെടുന്ന രണ്ടു പേർ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായതായാണ് സൂചന. എൻഐഎ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തതായാണ് ലഭിക്കുന്ന വിവരം.

സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കണ്ണൂർ സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസ് എന്നിവരാണ് പിടിയിലായത്. ശുഹൈബിനെ ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. ബംഗലൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുൽ നവാസിനെ ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) അറസ്റ്റ് ചെയ്തതെന്നാണ് പ്രാഥമിക വിവരം. ഡൽഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലിടെത്തുതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭ്യമല്ല.

ബെംഗളൂരു സിറ്റി പൊലീസിന് കീഴിലെ ആന്റി ടെററിസ്റ്റ് സെല്ലാണ് ശുഹൈബിനെ അറസ്റ്റ് ചെയ്തത്. 2008ലെ ബെംഗളൂരു സ്‌ഫോടനക്കേസിലാണ് നടപടിയെന്ന് ബെംഗളൂരു സിറ്റി പോലീസ് ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ശുഹൈബിനെ ബംഗലൂരുവിലേക്ക് കൊണ്ടുവരും.

2008 മുതൽ ശുഹൈബ് ഒളിവിലാണെന്നും സന്ദീപ് പാട്ടീൽ പറഞ്ഞു. ശുഹൈബിനെതിരെ ഇൻറർപൊളിന്റെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായും വിവരമുണ്ട്. 2008 ജൂലൈ 25 നാണ് ബംഗലൂരു സ്‌ഫോടന പരമ്ബര നടന്നത്. ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലായി ഒമ്ബത് സ്‌ഫോടനങ്ങളായിരുന്നു നടന്നത്. സ്‌ഫോടന പരമ്ബരയിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.