
വൈക്കം: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം റവന്യു ജില്ല നേതൃത്വ പരിശീലന ക്യാമ്പ് വൈക്കത്ത് കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
വൈക്കം സത്യഗ്രഹ സ്മാരക അങ്കണത്തിൽ ജില്ലാ പ്രസിഡൻ്റ് മനോജ് വി പോൾ പതാക ഉയർത്തി തുടർന്ന് സംഘടനാ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ പിഎസ് ടി എ ജില്ലാ പ്രസിഡൻ്റ് മനോജ് വി. പോളിൻ്റെ അധ്യക്ഷത വഹിച്ചു.
കെപിഎസ് ടി എ സംസ്ഥാന പ്രസിഡൻ്റ് പി.കെ.അരവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ബി.സുനിൽ കുമാർ, പി.എം.നാസർ, ആർ.രാജേഷ്, ജേക്സ് ചെറിയാൻ, പി.പ്രദീപ്, ബിനുസോമൻ, കെ.ടി. അനിൽകുമാർ, കെ.ജെ സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി.ഉണ്ണി, ജില്ലാ
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരവാഹികളായ സി.എസ്. രമേശ്, ടോമി ജേക്കബ്,പി.ആർ. ശ്രീകുമാർ,ഐ.എം. അനീഷ് , ജിയോ ബി ജോസ്, ബൈജുമോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നടത്തി.







