
സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് സർക്കുലർ ഇറക്കി കെഎസ്‌ആർടിസി.
സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളാണ് സർക്കുലറില്‍ പറയുന്നത്. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വാതിലുകള്‍ക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം. അനൂകൂല്യമുള്ള ബസ് തിരിച്ചറിയാനായാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും ടിക്കറ്റില്‍ രേഖപ്പെടുത്തണം. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാർ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അവർ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതാണ്. സൗജന്യ യാത്ര ഇല്ലാത്ത ബസില്‍ കയറിയാല്‍ അക്കാര്യം സ്ത്രീകളെ മുൻകൂട്ടി അറിയിക്കണമെന്നും സർക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് പണം കണ്ടെത്താനുള്ള ചർച്ചകള്‍ സജീവമാണ്. ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിനാണ് മുൻഗണന. സർക്കാർ ഗ്യാറന്റിയില്‍ കെഎസ്‌ആർടിസിക്ക് ഓവർഡ്രാഫ്റ്റ് അനുവദിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസമാവസാനം പണം നല്‍കാമെന്ന സർക്കാരിന്റെ നിർദേശം കെഎസ്‌ആർടിസി തള്ളിയിരുന്നു. സൗജന്യ യാത്ര ഉള്ള ബസുകളില്‍ പഠിപ്പിക്കാനുള്ള ലോഗോയുടെ പണികള്‍ അവസാനഘട്ടത്തിലാണ്. ഇന്ദിരാ ഗാന്ധിയുടെ നിഴല്‍ ചിത്രം ഉള്‍പ്പെടെയുള്ള ലോഗോ തയ്യാറാക്കുന്നത്, കെഎസ്‌ആർടിസി സോഷ്യല്‍ മീഡിയ വിഭാഗം തയ്യാറാക്കിയ ലോഗോ അംഗീകരിച്ചിരുന്നില്ല. മറ്റൊരു ഡിസൈൻ നിർമ്മിക്കാൻ സി ഡിറ്റിനു കരാർ നല്‍കിയിരിക്കുകയാണ്. ഈ ലോഗോ ഇന്ന് വൈകുന്നേരത്തോടെ തയ്യാറാകും. തിങ്കളാഴ്ചയ്ക്ക് മുൻപേ ലോഗോ ബസ്സുകളില്‍ പതിപ്പിക്കും. 3125 ബസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനാകുക.







