Spread the love

ദേവസ്വം പ്ലീഡറുടെ നിയനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തെററുപറ്റിയെന്ന് തുറന്നു സമ്മതിച്ച് മന്ത്രി കെ മുരളീധരന്‍. പ്രശസ്തനായ ഒരു ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിലാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് പരിഗണിച്ചതെങ്കിലും ഭക്തജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

video
play-sharp-fill

നിയമനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള സംശയത്തിന്റെ നിഴൽ നിൽക്കാൻ പാടില്ലെന്ന സർക്കാരിന്റെ നിർബന്ധബുദ്ധിയാണ് ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്തുവരുമെന്ന ഭക്തരുടെ പ്രതീക്ഷകൾ ഇല്ലാതാക്കുന്ന നിയമനമാണിതെന്ന പരാതികൾ തനിക്ക് ലഭിച്ചതായി മുരളീധരൻ പറഞ്ഞു. വിഷയം വിവാദമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ തന്നെ അദ്ദേഹത്തോട് രാജി വെക്കാൻ ആവശ്യപ്പെടുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു.സദുദ്ദേശത്തോടെയാണ് നിയമനം നടത്തിയതെങ്കിലും ഭക്തജനങ്ങൾക്ക് അതിൽ അഭിപ്രായ വ്യത്യാസമുള്ള സാഹചര്യത്തിൽ ജാഗ്രതയോടെ തിരുത്താൻ സർക്കാർ തയ്യാറായെന്നാണ് മന്ത്രി വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമനം നടത്തിയത് ക്യാബിനറ്റ് ആണെന്നും അതിനാൽ ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമല്ല, താനുൾപ്പെടെയുള്ള എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സർക്കാരിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യങ്ങളും പോരായ്മകളും കൂട്ടായ ഉത്തരവാദിത്തമാണെന്നും ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കുന്ന ഏർപ്പാട് തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.