വളർത്തുനായയെ കുളിപ്പിക്കാൻ വിസമ്മതിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് എസ്പി; സർവ്വീസിൽ തിരിച്ചെടുത്ത് എ ഐജി; കേരള പൊലീസില്‍ വീണ്ടും പട്ടിയെ കുളിപ്പിക്കല്‍ വിവാദം

വളർത്തുനായയെ കുളിപ്പിക്കാൻ വിസമ്മതിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് എസ്പി; സർവ്വീസിൽ തിരിച്ചെടുത്ത് എ ഐജി; കേരള പൊലീസില്‍ വീണ്ടും പട്ടിയെ കുളിപ്പിക്കല്‍ വിവാദം

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ വീണ്ടും പട്ടിയെ കുളിപ്പിക്കല്‍ വിവാദം. വളർത്തുനായയെ കുളിപ്പിക്കാൻ വിസമ്മതിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് എസ്പി.

ടെലി കമ്യൂണിക്കേഷന്‍സിലെ പോലീസ് ഉദ്യോഗസ്ഥന്‍ ആകാശിനെതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടിയാണ് സേനയില്‍ കനത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

ടെലികമ്യൂണിക്കേഷന്‍സ് എസ് പി നവനീത് ശര്‍മയുടെ ഗണ്‍മാനായ ആകാശിനായിരുന്നു കഴിഞ്ഞ ദിവസം സസ്പെന്‍ഷന്‍. ഭക്തി വിലാസം റോഡിലെ ഒന്നാം നമ്പര്‍ ക്വാര്‍ട്ടേഴ്സാണ് എസ്പിയുടെ വസതി. വീട്ടിലെ ജോലിക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി എസ് പിയുടെ ഗണ്‍മാനായ ആകാശിനോട് വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം നീക്കാനും അവയെ കുളിപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ആകാശ് ഇതിനു തയ്യാറായില്ല. പിന്നീട് ടെലികമ്യൂണിക്കേഷന്‍സ് എസ് ഐ വിളിച്ചു വരുത്തി എസ് പി നവനീത് ശര്‍മ ഗണ്‍മാനെതിരെ സ്പെഷല്‍ റിപ്പോര്‍ട്ട് എഴുതി വാങ്ങിയെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സസ്പെൻഡ് പോലീസുകാരനെ അന്നു തന്നെ എ ഐ ജി സര്‍വീസില്‍ തിരിച്ചെടുത്തു.