Spread the love

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. സിനി അസിസ്റ്റന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ജൂണ്‍ 06.

video
play-sharp-fill

തസ്തികയും ഒഴിവുകളും

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സിനി അസിസ്റ്റന്റ്. ആകെ ഒഴിവുകള്‍ 01.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാറ്റിന്‍ കാത്തലിക്, ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാര്‍ക്ക് മാത്രമായി നടത്തുന്ന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപമുതല്‍ 41,500 രൂപവരെ ശമ്പളം ലഭിക്കും.

18നും 43നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

ഏതെങ്കിലും പ്രമുഖ ഫിലിം സ്റ്റുഡിയോയിലെ ക്യാമറ സെക്ഷനില്‍ രണ്ട് വര്‍ഷത്തെ പരിചയം.

ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

പ്രൊബേഷന്‍

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ നിബന്ധനകള്‍ക്ക് അനുസരിച്ചുള്ള പ്രൊബേഷന്‍ കാലയളവ് ബാധകം.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.