Spread the love

കോട്ടയം: കോട്ടയം എംപ്ലോയബിലിറ്റി സെന്റർ , കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മെയ്‌ 23ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. 4 കമ്പനികളിലായി നൂറിലധികം ഒഴിവുകളാണുള്ളത്.

video
play-sharp-fill

താല്പര്യമുള്ളവർ മെയ്‌ 23 ശനിയാഴ്ച രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം എത്തിച്ചേരണം.

ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് : 0481-2563451, 8138908657