
പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ സ്ലാബ് അടർന്നു വീണ് യുവാവിന് ദാരുണാന്ത്യം. ചെത്തല്ലൂർ കൊട്ടിലിങ്ങൽ അബ്ദുൽ ജബ്ബാറിൻ്റെ മകൻ റിയാസ് (35) ആണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കാട് പൂവ്വത്താണിയിലായിരുന്നു അപകടം.
പൂവ്വത്താണി അരിക്കാട്ടുപറമ്പിൽ ഷമീറിൻ്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്നലെ ആരംഭിച്ച ശുചീകരണ ജോലികൾ പൂർത്തിയാകാത്തതിനെ തുടർന്ന് ഇന്ന് രാവിലെ റിയാസ് വീണ്ടും കിണറ്റിലിറങ്ങുകയായിരുന്നു. ജോലിയിലേർപ്പെട്ടിരിക്കെ അപ്രതീക്ഷിതമായി മുകളിൽ നിന്നും സ്ലാബ് തകർന്ന് റിയാസിൻ്റെ മേൽ പതിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് റിയാസിനെ പുറത്തെടുത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ അബ്ദുൽ ജബ്ബാറാണ് പിതാവ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.







