Spread the love

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) അപ്രന്റീസ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 7150 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 6.

video
play-sharp-fill

തസ്തികയും ഒഴിവുകളും

എസ്.ബി.ഐയില്‍ അപ്രന്റീസ്. ആകെ ഒഴിവുകള്‍ 7150.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപരിധി

20 വയസുമുതല്‍ 28 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.05.1998നും 30.04.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി നേടിയിരിക്കണം.

അവസാന വര്‍ഷ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

സ്റ്റൈപ്പന്റ്

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്‍ഡായി ലഭിക്കും.

തിരഞ്ഞെടുപ്പ്

ഓണ്‍ലൈന്‍ പരീക്ഷയുടെയും, പ്രാദേശിക ഭാഷ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി, ജനറല്‍/ ഫിനാന്‍ഷ്യല്‍ അവയര്‍നസ് എന്നീ നാല് വിഭാഗങ്ങളിലായി 100 മാര്‍ക്കിന്റെ ഒബ്ജക്ടീവ് പരീക്ഷ നടത്തും.

ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ അറിഞ്ഞിരിക്കണം. പത്താം ക്ലാസിലോ, പന്ത്രണ്ടാം ക്ലാസിലോ മലയാളം ഒരു ഭാഷയായി പഠിച്ച് പാസായവര്‍ക്ക് കേരളത്തില്‍ അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ എസ്.ബി.ഐയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കറന്റ് ഓപ്പണിങ്ങില്‍ നിന്ന് അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.

പുതുതായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷിക്കുക. വിശദമായ നോട്ടിഫിക്കേഷനും, അപേക്ഷ പ്രോസ്‌പെക്ടസും വെബ്‌സൈറ്റിലുണ്ട്.

അപേക്ഷ: https://sbi.bank.in/web/careers/current-openings

വെബ്‌സൈറ്റ്: Click