
കോട്ടയം: ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഗവണ്മെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഡാറ്റ എൻട്രി, ഡി.ടി.പി എന്നീ മൂന്നുമാസത്തെ സൗജന്യ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 18 മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഡി.ടി.പി കോഴ്സിന് ഡാറ്റ എൻട്രി അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവർ അഥവാ തത്തുല്യ യോഗ്യത ആവശ്യമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃത സ്റ്റൈപ്പൻഡ് ലഭിക്കും. ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് 23ന് വൈകിട്ട് 4.30ന് മുമ്പ് അപേക്ഷിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷാ ഫോം ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിലും ലഭിക്കും. ഫോൺ: 0484-2623304, 9188581148, 8921708401







