കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ 67–-ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് : ബുധനാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച സമാപിക്കും
കോട്ടയം
കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ 67–-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് ബുധനാഴ്ച തുടക്കമാകും. ഇതിന് മുന്നോടിയായി ബുധൻ രാവിലെ 9.30ന് കെ രവീന്ദ്രനാഥൻ നഗറിൽ (പി കൃഷ്ണപിള്ള ഹാൾ, സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ്) നടക്കുന്ന
സംസ്ഥാന കൗൺസിൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വ്യാഴം രാവിലെ 8.30ന് സീതാറാം യെച്ചൂരി നഗറിൽ (മാമൻ മാപ്പിള ഹാൾ) പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പകൽ രണ്ടിന് സുഹൃദ് സമ്മേളനം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും വൈകിട്ട് 6.30ന് കലാസന്ധ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവും ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാർ വെള്ളി രാവിലെ ഒമ്പതിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് തുരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം
മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി അഡ്വ. കെ അനിൽകുമാർ, കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് സി ടി
നുസൈബ, ജനറൽ സെക്രട്ടറി ടി സുബ്രമഹ്ണ്യൻ, സെക്രട്ടറിയറ്റംഗം എ ശ്രീജിത്, സ്വാഗതസംഘം ജനറൽ കൺവീനർ ഹേന ദേവദാസ് എന്നിവർ പങ്കെടുത്തു.