കുറ്റവാളികളേയും പിന്നിൽ പ്രവർത്തിച്ചവരേയും പിടികൂടണം:പി.ജെ ജോസഫ്

കുറ്റവാളികളേയും പിന്നിൽ പ്രവർത്തിച്ചവരേയും പിടികൂടണം:പി.ജെ ജോസഫ്

കോട്ടയം:- മണിക്കൂറുകൾക്കിടെ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത് അപലപനീയവും ദു:ഖകരവുമാണന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു.
കോട്ടയത്ത് നടന്ന കേരളാ കോൺഗ്രസ് സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ ശക്തമായ നടപടി ഉണ്ടാകണം. സംസ്ഥാനത്തിൻ്റെ സമാധാനാന്തരീക്ഷത്തിന് ഭീക്ഷണിയാണ് ഇതുപോലുള്ള കൊലപാതകങ്ങൾ. കർക്കശമായി ഇതിനെ അടിച്ചമർത്തണം. മനുഷ്യത്വഹീനമായ ഇത്തരം അക്രമങ്ങൾ മുളയിലെ നുളളിക്കളയണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.
പി.സി തോമസ് Ex MP, മോൻസ് ജോസഫ് MLA, ജോയി ഏബ്രഹാം Ex MP, കെ.ഫ്രാൻസിസ് ജോർജ് Ex MP, ജോണി നെല്ലൂർEx MLA, വക്കച്ചൻ മറ്റത്തിൽ Ex MP, മാത്യു സ്റ്റീഫൻ Ex MLA, എം.പി.പോളി,D.K ജോൺ, ജോൺ കെ മാത്യൂസ്, അഡ്വ.മാത്യു ജോർജ്, അഹമ്മദ് തോട്ടത്തിൽ, കൊട്ടാരക്കര പൊന്നച്ചൻ, അഡ്വ.കെ.എ.ഫിലിപ്പ്, ഇ.ജെ.അഗസ്തി, അഡ്വ.വർഗീസ് മാമ്മൻ, സി.മോഹനൻ പിള്ള, ഡോ. ഗ്രേസമ്മ മാത്യു, പ്രൊഫ.എം.ജെ.ജേക്കബ്, സജി മഞ്ഞക്കടമ്പിൽ, അറക്കൽ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചൻ, ജേക്കബ് ഏബ്രഹാം, ഷിബു തെക്കുംപുറം, വിക്ടർ റ്റി.തോമസ്, ജോബി ജോൺ, പി.എം.ജോർജ്, മാത്യു വർഗീസ്, അഡ്വ.റോജസ് സെബാസ്റ്റ്യൻ, അബ്ദുൾ സലാം, ഏലിയാസ് സഖറിയ, മാഞ്ഞൂർ മോഹൻകുമാർ, ജോണി അരീക്കാട്ടിൽ,പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി അഡ്വ.ജോസഫ് ജോൺ, ജയ്സൺ ജോസഫ്, പ്രോഫ. ഷീലാ സ്റ്റീഫൻ, തോമസ് എം.മാത്തുണ്ണി,അജിത് മുതിരമല, വർഗീസ് വെട്ടിയാങ്കൽ, റോയി ഉമ്മൻ, രാകേഷ് ഇടപ്പുര, ചെറിയാൻ ചാക്കോ, പോൾസൺ ജോസഫ്, മജു പുളിക്കൻ, ജോസി ജേക്കബ്, ഡോ.ജോസ്.പി.തോമസ്, പായിപ്ര കൃഷ്ണൻ, റോയി ഊരാം വേലിൽ എന്നിവർ പ്രസംഗിച്ചു.