സബ്സിഡി നിരക്കിൽ സപ്ലൈകോവഴി ഭക്ഷ്യധാന്യങ്ങൾ വിതരണം പുനരാരംഭിക്കണം : സജി മഞ്ഞക്കടമ്പിൽ

സബ്സിഡി നിരക്കിൽ സപ്ലൈകോവഴി ഭക്ഷ്യധാന്യങ്ങൾ വിതരണം പുനരാരംഭിക്കണം : സജി മഞ്ഞക്കടമ്പിൽ

 

കൊല്ലം: ട്രോളിംഗ് നിരോധനം മൂലം തൊഴിൽ തടസ്സപ്പെട്ടിരിക്കുന്ന തീര മേഖലയിലെ ദുരിതമനുഭവിക്കുന്ന സാധാരണ തൊഴിലാളികൾക്കെങ്കിലും സൗജന്യ നിരക്കിൽ സപ്ലൈകോ വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുവാനുള്ളനടപടി സർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

വിലക്കയറ്റം മൂലവും,കാർഷിക വിളകളുടെ വില തകർച്ചയും മൂലം പൊറുതിമുട്ടി നിൽക്കുന്ന
കേരളത്തിലെ സാധാരണ ജനങ്ങൾ ദുരിതം കണ്ടില്ലന്ന് നടിച്ചതിന്റെ തിരിച്ചടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായതെന്നും സജി കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസ് കൊല്ലം ജില്ല നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോക്ടർ ദിനേശ് കർത്താ അധ്യക്ഷത വഹിച്ചു .

വൈസ് ചെയർമാൻ പ്രെഫ ബാലു ജി വെള്ളിക്കര, ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷർ റോയി ജോസ്, ഭാരവാഹികളായ, ലവ്ജിൻ മാളിയക്കൽ, ജോയി സി കാപ്പൻ ,എസ് രാമചന്ദ്ര പിള്ള. ആർ സനൽ കുമാർ,

രാജേഷ് ഉമ്മൻ കോശി, രാജശേഖരൻ കെ.ജി, അനിൽ കുമാർ ടി, സുജിത് മോഹൻ എസ്, ഷിബു, പുഷ്പരാജ് വി കെ , ബിജു എം. നായർ എന്നിവർ പ്രസംഗിച്ചു