പേപ്പർ ക്യാരി ബാഗിന് ചുമത്തിയ 18% ജിഎസ്ടി ഒഴിവാക്കണം; വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

പേപ്പർ ക്യാരി ബാഗിന് ചുമത്തിയ 18% ജിഎസ്ടി ഒഴിവാക്കണം; വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം വരുന്ന പേപ്പർ ക്യാരി ബാഗിന് ചുമത്തിയ 18% ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചൻ തകിടിയൽ അധ്യക്ഷത വഹിച്ചു.

സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ അബ്ദുൽ സലീം. എം കെ സുഗതൻ , ക്യാരിബാഗ് മാനുഫാക്ചർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഷാഫി ,സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എം കെ ജയകുമാർ, ചിക്കൻ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി അബ്ദുൾ സത്താർ , സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി രാജൻ നെടിയകാല എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണമായ സ്റ്റാർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് രാജേഷ് കെ മേനോൻ കെ വി സെബാസ്റ്റ്യൻ, കെ ടി സൈമൺ,അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നല്കി.

Tags :