play-sharp-fill
കേരളത്തില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ മദ്യവുമായി പോവുകയായിരുന്ന വാഹനം മറിഞ്ഞു; മദ്യക്കുപ്പികള്‍ പെറുക്കാന്‍ തിക്കിത്തിരക്കി ജനങ്ങള്‍;  പിന്നാലെ സംഘര്‍ഷം

കേരളത്തില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ മദ്യവുമായി പോവുകയായിരുന്ന വാഹനം മറിഞ്ഞു; മദ്യക്കുപ്പികള്‍ പെറുക്കാന്‍ തിക്കിത്തിരക്കി ജനങ്ങള്‍; പിന്നാലെ സംഘര്‍ഷം

സ്വന്തം ലേഖകൻ

ചെന്നൈ: കേരളത്തിലെ മണലൂരില്‍ നിന്നും മദ്യവുമായി പോവുകയായിരുന്ന വാഹനം മധുരയിലെ വിരാഗനൂരില്‍ വച്ച്‌ അപകടത്തില്‍പ്പെട്ടു.


നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനത്തില്‍ പത്ത് ലക്ഷം രൂപയുടെ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ റോ‌ഡില്‍ വീണതോടെ ഇവ പെറുക്കാനായി ആളുകള്‍ ഓടിയെത്തി. ഇത് പ്രദേശത്ത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി.

അപകടവും പിന്നാലെയുണ്ടായ സംഘര്‍ഷവും മൂലം പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി. ഇതിന് മുന്‍പും സമാന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.