പണം വാങ്ങിയില്ല, താൻ നിരപരാധി…!കേരള സര്‍വകലാശാല കോഴക്കേസ് പുതിയ വഴിത്തിരിവില്‍; നിരപരാധിയെന്ന് പി.എൻ.ഷാജിയുടെ ആത്മഹത്യാക്കുറിപ്പ്

പണം വാങ്ങിയില്ല, താൻ നിരപരാധി…!കേരള സര്‍വകലാശാല കോഴക്കേസ് പുതിയ വഴിത്തിരിവില്‍; നിരപരാധിയെന്ന് പി.എൻ.ഷാജിയുടെ ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവില്‍.

പണം വാങ്ങിയില്ലെന്നും നിരപരാധി എന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ്. പോലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു മരണം. കേസിലെ ഒന്നാം പ്രതിയാണ് വിധികർത്താവ് പി.എൻ.ഷാജി. ഇന്നലെയാണ് കണ്ണൂരിലെ വീട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴക്കേസില്‍ താൻ നിരപരാധിയാണെന്ന ഷാജിയുടെ ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഷാജിയുടെ മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. കെഎസ്‌യു യൂണിയൻ ഭരിക്കുന്ന മാർ ഇവാനിയോസ്കോളജിന് ഒന്നാം സ്ഥാനം കിട്ടാതിരിക്കാൻ എസ്‌എഫ്‌ഐ തങ്ങളെ ബലിയാടാക്കി എന്നായിരുന്നു ഇവരുടെ ആരോപണം. വിധികർത്താവിന്റെ മരണത്തിന് എസ്‌എഫ്‌ഐ ആണ് ഉത്തരവാദി എന്നാരോപിച്ച്‌ എബിവിപി രംഗത്തെത്തി.