play-sharp-fill
താൻ പോടോ,താനാരടാ:  തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ തടഞ്ഞു സമരക്കാർ ; ബൈക്ക് യാത്രക്കാരനു നേരെ കയ്യേറ്റവും ഉന്തും തള്ളും

താൻ പോടോ,താനാരടാ: തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ തടഞ്ഞു സമരക്കാർ ; ബൈക്ക് യാത്രക്കാരനു നേരെ കയ്യേറ്റവും ഉന്തും തള്ളും


സ്വന്തം ലേഖിക

തൃശൂർ∙ പണിമുടക്കിയ തൊഴിലാളികൾ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ തടഞ്ഞതു തർക്കത്തിനിടയാക്കി. ബൈക്ക് യാത്രക്കാരനു നേരെ കയ്യേറ്റ ശ്രമമുണ്ടായി. താൻ പോടോ.. താൻ ആരാടാ ഇവിടത്തെ.


. എന്നു ബൈക്ക് യാത്രികൻ ചോദിച്ചതോടെ തൊഴിലാളികളിൽ ചിലർ ഇയാളെ കയ്യേറ്റം ചെയ്യുകയും പിടിച്ചു തള്ളുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിർന്ന നേതാക്കൾ ഇടപ്പെട്ടാണു തൊഴിലാളികളെ ശാന്തരാക്കിയത്. ബൈക്ക് യാത്രക്കാരൻ ആശുപത്രിയിലേയ്ക്കു പോകുകയാണെന്നു പറഞ്ഞെങ്കിലും കടത്തിവിട്ടില്ല.

ബൈക്ക് യാത്രക്കാരനെ പൊലീസ് ഇടപ്പെട്ടു മടക്കി വിട്ടു. സ്വകാര്യ വാഹനങ്ങൾ തടഞ്ഞു തുടങ്ങിയതോടെ വണ്ടികൾ പൊലീസ് വഴിതിരിച്ചു വിട്ടു.