കോടിപതിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.കേരള സംസ്ഥാന സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 2 മണിക്ക്.
തിരുവനന്തപുരം: കേരള സംസ്ഥാന സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക്.ഇരുന്നൂറ്റമ്പത് രൂപ ടിക്കറ്റിൽ വിജയിയെ കാത്തിരിക്കുന്നത് 10 കോടി.കടം മേടിച്ച് വരെ ഭാഗ്യം പരീക്ഷിക്കാൻ തയാറാക്കുകയാണ് ഭാഗ്യന്വേഷികർ.കേരളത്തിൽ അങ്ങോളം ഇങ്ങോളം ലോട്ടറി വിപണന ശാലകളിൽ തിരക്കനുഭവപ്പെടുന്നുണ്ട്.
രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്ബരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.
SE സീരിസിൽ പെടുന്ന ലോട്ടറികൾ തെരഞ്ഞെടുത്ത് വാങ്ങിക്കുന്നവരെയും കാണാൻ സാധിക്കും. കാരണമെന്തെന്നാൽ കഴിഞ്ഞ വർഷം സമ്മർ ബമ്പർ ഭാഗ്യം തുണച്ചത് SE സീരിസിൽ പെട്ട ലോട്ടറിയായിരുന്നു.സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായിയായിരുന്ന ആൽബർട്ട് ടിഗയയിരുന്നു കഴിഞ്ഞ വർഷത്തെ ഭാഗ്യശാലി.ആസാം സ്വദേശി ആയിരുന്നു ആൽബർട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും.