കേരളത്തിൽ ഇന്നും കനത്ത മഴ ;ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയത്ത് യെല്ലോ അലർട്ട്; ഇടിമിന്നലിനും സാധ്യത; അതീവ ജാഗ്രത

കേരളത്തിൽ ഇന്നും കനത്ത മഴ ;ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയത്ത് യെല്ലോ അലർട്ട്; ഇടിമിന്നലിനും സാധ്യത; അതീവ ജാഗ്രത

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴപെയ്‌തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിക്കും മിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. നാളെ മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. നാളെ വരെ അറബിക്കടലില്‍ കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.

അറബിക്കടലിലും ന്യൂനമര്‍ദ സാധ്യത
ബംഗാള്‍ ഉള്‍ക്കടലിലെ തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങള്‍ക്കു പിന്നാലെ അറബിക്കടലിലും ന്യൂനമര്‍ദത്തിനു വഴിയൊരുങ്ങുന്നു.

തെക്കു കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തോടു ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയ്ക്കകം ശക്തിയാര്‍ജിച്ചു വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങി ന്യൂനമര്‍ദമായി മാറുമെന്നാണ് വിലയിരുത്തല്‍.

ഗുജറാത്ത് തീരത്തിനു സമീപം അറബിക്കടലില്‍ രൂപം കൊണ്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്കു നീങ്ങി. ഇന്നു രാവിലെ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഒമാനില്‍ കര തൊടുമെന്നാണ് പ്രവചനം.