play-sharp-fill
കോവിഡ് കാലത്തെ ഭക്ഷ്യമാലിന്യങ്ങൾ നടുറോഡിൽ നിക്ഷേപിച്ചു; മാലിന്യം നിക്ഷേപിച്ച ആളെ അന്വേഷിച്ച പൊലീസ് സംഘം ഞെട്ടി;  റോഡരികിലെ മാലിന്യത്തിൽ മുൻ ഡിജിപി ബെഹ്റയുടെ ഉത്തരവ് അടക്കമുള്ള പൊലീസ് രേഖകളും; നടുറോഡിൽ മാലിന്യനിക്ഷേപം നടത്തിയത് പൊലീസോ??

കോവിഡ് കാലത്തെ ഭക്ഷ്യമാലിന്യങ്ങൾ നടുറോഡിൽ നിക്ഷേപിച്ചു; മാലിന്യം നിക്ഷേപിച്ച ആളെ അന്വേഷിച്ച പൊലീസ് സംഘം ഞെട്ടി; റോഡരികിലെ മാലിന്യത്തിൽ മുൻ ഡിജിപി ബെഹ്റയുടെ ഉത്തരവ് അടക്കമുള്ള പൊലീസ് രേഖകളും; നടുറോഡിൽ മാലിന്യനിക്ഷേപം നടത്തിയത് പൊലീസോ??

സ്വന്തം ലേഖകൻ
കൊല്ലം: റോഡരികിൽ തള്ളിയ മാലിന്യത്തിൽ ലോക്നാഥ് ബെഹ്റ ഡിജിപി ആയിരുന്ന കാലത്തെ പൊലീസ് ഉത്തരവുകൾ അടക്കമുള്ള രേഖകൾ കണ്ടെത്തി.

കൊല്ലം ഇരവിപുരം സ്റ്റേഷനിലേതാണ് കടലാസുകൾ. മേപ്പൂക്ക–മണിയറവിള റോഡരികിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് നാട്ടുകാരാണ് രേഖകളടങ്ങിയ ഒരു കവർ കണ്ടെത്തിയത്.


ഭക്ഷ്യവസ്തുക്കൾ അടക്കം വൻ തോതിൽ മാലിന്യം തള്ളിയത് ആരെന്ന് കണ്ടെത്താൻ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് രേഖകൾ കിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലതും 2 വർഷം മുൻപ് വിവിധ കേസുകളുമായി ബന്ധപ്പെട്ട് അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നൽകിയ ഉത്തരവ്, ഗവൺമെന്റ് പ്ലീഡർ സ്റ്റേഷൻ ഓഫിസർക്ക് നൽകിയ കത്ത് എന്നിവയാണ് ഉണ്ടായിരുന്നത്. പാറശാല സ്വദേശി കൊല്ലത്തെ ഫ്ലാറ്റിൽ നിന്നും ശേഖരിച്ച മാലിന്യമാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫ്ലാറ്റിലെ താമസക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്ന പേപ്പറുകൾ ആണ് മാലിന്യത്തിൽ കണ്ടതെന്നും ഔദ്യോഗിക രേഖകൾ അല്ലെന്നും മലയിൻകീഴ് ഇൻസ്പെക്ടർ എ.വി.സൈജു പറഞ്ഞു. രേഖകൾ മലയിൻകീഴ് സ്റ്റേഷനിലേക്ക് മാറ്റി. പഞ്ചായത്ത് അധികൃതർ മാലിന്യം കുഴിച്ചുമൂടി. പഞ്ചായത്ത് പൊലീസിൽ പരാതി നൽകി.