കേന്ദ്രം കൊടുത്തത് കോടികള്‍; ചെലവഴിക്കാതെ  കേരളാ പൊലീസ്

കേന്ദ്രം കൊടുത്തത് കോടികള്‍; ചെലവഴിക്കാതെ കേരളാ പൊലീസ്

സ്വന്തം ലേഖിക

തിരുവനന്തപുരം: ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കാത്തതിനാല്‍ ആവശ്യത്തിനു സുരക്ഷ ഉപകരണങ്ങളില്ലാതെ ദുരിതത്തിലായി പൊലീസ് സേന.

പൊലീസ് സേനയുടെ നവീകരണത്തിനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടില്‍ 69.62 രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖ പ്രകാരം വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സേനയുടെ നവീകരണത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2018-19 ൽ അനുവദിച്ചത് 17.78കോടി രൂപയാണ്. എന്നാൽ സംസ്ഥാനം ചെലവഴിച്ചത് 2.17 കോടി മാത്രം.

2019-20 ൽ കേന്ദ്രം നല്‍കിയത് 54.01 കോടി രൂപ. ആ സാമ്പത്തികവര്‍ഷം ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

2014-15മുതല്‍ 2021 ഒക്‌ടോബര്‍ 10 വരെ പൊലീസിന്റെ നവീകരണത്തിന് 143.01 രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയത്.

പൊലീസ് സ്‌റ്റേഷനുകളുടെ നവീകരണം, പരിശീലന കേന്ദ്രങ്ങള്‍, ആധുനിക ആയുധങ്ങള്‍, വാഹനങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍, ഫൊറന്‍സിക് സജ്ജീകരണം തുടങ്ങിയവക്കാണ് കേന്ദ്രം ഫണ്ട് അനുവദിക്കുന്നത്.

തീവ്രവാദ സംഘടനകള്‍ ശക്തി പ്രാപിക്കുന്നതിനിടയിലാണ് ആധുനികവല്‍ക്കരണത്തിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഫണ്ട് ചെലവഴിക്കാതെ കേരള പൊലീസ് അലംഭാവം കാണിക്കുന്നത്. ഇതിൻ്റെ ഫലം അനുഭവിക്കുന്നത് താഴേതട്ടിലെ പൊലീസ് ഉദ്യോഗസ്ഥരാണ്.