രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ പൊലീസ്…! മാമ്പഴമോഷണവും പണം വെച്ച്‌ ചീട്ടുകളിയും അനധികൃത ക്വാറി നടത്തിപ്പും ഇന്‍സ്‌പെക്ടറുടെ കള്ളയൊപ്പിട്ടു വ്യാജരേഖയുണ്ടാക്കി കൈക്കൂലി വാങ്ങൽ അടക്കമുള്ള വീര കഥകള്‍; ഭര്‍ത്താവ് ജയിലിലായ തക്കംനോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവനും കാക്കിയിട്ട് വിലസുന്നു; വധശ്രമം ഉൾപ്പെടെ 828 ക്രിമിനല്‍ കേസ് പ്രതികള്‍; കാക്കിക്കുള്ളിലെ  ‘ക്രിമിനല്‍’ കണക്കെടുപ്പ് കേരളാ പൊലീസിന് നാണക്കേടാകുമ്പോള്‍…

രാജ്യത്തെ നമ്പര്‍ വണ്‍ ക്രിമിനല്‍ പൊലീസ്…! മാമ്പഴമോഷണവും പണം വെച്ച്‌ ചീട്ടുകളിയും അനധികൃത ക്വാറി നടത്തിപ്പും ഇന്‍സ്‌പെക്ടറുടെ കള്ളയൊപ്പിട്ടു വ്യാജരേഖയുണ്ടാക്കി കൈക്കൂലി വാങ്ങൽ അടക്കമുള്ള വീര കഥകള്‍; ഭര്‍ത്താവ് ജയിലിലായ തക്കംനോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവനും കാക്കിയിട്ട് വിലസുന്നു; വധശ്രമം ഉൾപ്പെടെ 828 ക്രിമിനല്‍ കേസ് പ്രതികള്‍; കാക്കിക്കുള്ളിലെ ‘ക്രിമിനല്‍’ കണക്കെടുപ്പ് കേരളാ പൊലീസിന് നാണക്കേടാകുമ്പോള്‍…

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളാ പൊലീസില്‍ കാക്കിയിട്ട് വിലസുന്നത് മോഷണം മുതല്‍ വധശ്രമം വരെ കുറ്റങ്ങള്‍ ചെയ്ത 828 ക്രിമിനല്‍ കേസ് പ്രതികള്‍.

രാജ്യത്തെ നമ്പര്‍ വണ്‍ എന്ന പെരുമ കളഞ്ഞുകുളിച്ച്‌, ക്രിമിനല്‍ പൊലീസ് എന്ന ചീത്തപ്പേരുണ്ടാക്കുകയാണ് കേരളാ പൊലീസ്. ഭര്‍ത്താവ് ജയിലിലായ തക്കംനോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ക്രമസമാധാനചുമതലയുള്ള സിഐയും പോക്‌സോ കേസിലെ ഇരയെ ഊട്ടിയില്‍ തെളിവെടുപ്പ് കഴിഞ്ഞുള്ള യാത്രയില്‍ ഉപദ്രവിച്ച എഎസ്‌ഐയും അവസാന കണ്ണികള്‍ മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുനൂറോളം പേര്‍ക്കെതിരെയുള്ളത് ദേഹോപദ്രവമേല്‍പിക്കല്‍, കയ്യേറ്റം തുടങ്ങിയ കേസുകളാണ്. നൂറിലേറെപ്പേര്‍ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളാണ്. 70 പേര്‍ക്കെതിരെ പീഡനം, പീഡനശ്രമം തുടങ്ങിയ കേസുകളും 4 പേര്‍ക്കെതിരെ പോക്‌സോ കേസുകളുമുണ്ട്.

ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, അപമാനിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ അറുപതോളം. 15 പേര്‍ക്കെതിരെ വധശ്രമത്തിനു കേസുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍, മദ്യപിച്ചു ബഹളം, മോഷണം, വഞ്ചന തുടങ്ങിയ കേസുകളിലെ പ്രതികളാണ് ബാക്കിയുള്ളവര്‍.

ഇതില്‍ ഗുരുതര കേസുകളില്‍ പ്രതികളായ 59പേരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പൊലീസുകാര്‍ പ്രതികളായ കേസുകളുടെ വൈവിദ്ധ്യം ആരെയും ചിന്തിപ്പിക്കുന്നതാണ്. ഏതു തരം കുറ്രകൃത്യങ്ങളിലും പൊലീസുകാരുണ്ടാവും.

ഇന്‍സ്‌പെക്ടറുടെ കള്ളയൊപ്പിട്ടു വ്യാജരേഖ ചമച്ച്‌ കൈക്കൂലി, സ്‌ഫോടകവസ്തു ഉപയോഗിച്ച്‌ അനധികൃത ക്വാറി നടത്തിപ്പ്, വയര്‍ലെസ് സെറ്റ് കൊണ്ട് പരാതിക്കാരന്റെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കല്‍, എടിഎം കൗണ്ടറിന്റെ ഡിസ്പ്ലേ സ്‌ക്രീന്‍ തല്ലിത്തകര്‍ത്ത് 30,000 രൂപയുടെ നാശനഷ്ടമുണ്ടാക്കല്‍, കെഎസ്‌ആര്‍ടിസി ബസിനു കേടുപാടുണ്ടാക്കല്‍, സ്വകാര്യ വ്യക്തിയുടെ കുതിരയെ സാരമായി മുറിവേല്‍പിക്കല്‍, പഴക്കടയില്‍നിന്നു 10 കിലോ മാമ്പഴമോഷണം, ആംബുലന്‍സിന് കേടുവരുത്തല്‍, പണംവച്ചു ചീട്ടുകളി എന്നിങ്ങനെയാണ് പൊലീസുകാര്‍ക്കെതിരായ കേസുകള്‍.

കുട്ടികളെ പീഡിപ്പിക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, അടിപിടിക്കേസ്, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ട്. ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ 59പൊലീസുകാരുടെ മറ്റൊരു പട്ടികയുമുണ്ട്. 65പൊലീസുകാര്‍ പീഡനക്കേസുകളില്‍ പ്രതികളാണ്.

പരാതിക്കാരായ സ്ത്രീകളെ പീഡിപ്പിക്കുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്തതിനാണ് ഇത്തരത്തിലെ മിക്ക കേസുകളും. തിരുവനന്തപുരത്ത് ലൈംഗിക അതിക്രമത്തിന് പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ വീട്ടമ്മയെ വാടകവീട്ടില്‍ കടന്നുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റിലായ സംഭവം പോലുമുണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്ത് 22ഉം പത്തനംതിട്ടയില്‍ 11ഉം കോട്ടയത്തും വയനാട്ടിലും അഞ്ചും പൊലീസുകാര്‍ പീഡനക്കേസുകളില്‍ പ്രതിയാണ്.