കേരളാ പൊലീസാണ് താരം …! കൊറോണക്കാലത്ത് സ്റ്റേഷനിൽ എത്തുന്നവരുടെ ശുചിത്വം ഉറപ്പുവരുത്താൻ സാനിറ്റൈസറുകൾ സ്ഥാപിച്ച് ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ

കേരളാ പൊലീസാണ് താരം …! കൊറോണക്കാലത്ത് സ്റ്റേഷനിൽ എത്തുന്നവരുടെ ശുചിത്വം ഉറപ്പുവരുത്താൻ സാനിറ്റൈസറുകൾ സ്ഥാപിച്ച് ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ

രമ്യാ ശ്രീജിത്ത്

കോട്ടയം : കൊറോണ കാലത്ത് പൊലീസ് സ്റ്റേഷനിൽ എത്തുന്നവരുടെ ശുചിത്വം ഉറപ്പുവരുത്താൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുയാണ് പോലീസ്. . കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്റ്റേഷനിൽ എത്തുന്നവരുടെ കൈകൾ അണുവിമുക്തമാക്കി ശുചിത്വം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി ജി ജയദേവിന്റെ
നിർദ്ദേശാനുസരണം വിവിധ പൊലീസ് സ്റ്റേഷനിൽ സാനിറ്റൈസറുകൾ സ്ഥാപിച്ചു. ഇതോടെ കൊറോണക്കാലത്ത് ജനങ്ങളുടെ കൈയ്യടി നേടി താരമായിരിക്കുകയാണ് കോട്ടയം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും സാനിറ്റൈസറുകളും മാസ്‌കുകളും ലഭ്യമാക്കണെമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് സ്റ്റേഷനിലും സാനിറ്റൈസറുകൾ സ്ഥാപിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിച്ചുള്ള മരണസംഖ്യ ഏഴായിരം കടന്നിട്ടുണ്ട്. നിരവധി പേരാണ് രോഗ ലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നത്. കേരളത്തിൽ കൊറോണ വൈറസ് രോഗം ഇപ്പോൾ മൂന്നാം ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ വൈറസ് വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് അധികൃതർ കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.