സൂക്ഷിക്കുക..!!  വ്യാജ ഓണ്‍ലൈന്‍ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളില്‍ വീഴരുത്..! എസ്എംഎസ് അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് വഴി അയച്ചുകിട്ടിയ apk ഫയല്‍ ഡൗണ്‍ലോഡ് ചെയ്യരുത്..! കേരള പൊലീസിന്റെ മുന്നറിയിപ്പ്

സൂക്ഷിക്കുക..!! വ്യാജ ഓണ്‍ലൈന്‍ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളില്‍ വീഴരുത്..! എസ്എംഎസ് അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് വഴി അയച്ചുകിട്ടിയ apk ഫയല്‍ ഡൗണ്‍ലോഡ് ചെയ്യരുത്..! കേരള പൊലീസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ ഓരോ ദിവസവും ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാവുകയാണ്.
അതിനാൽ എന്ത് കാര്യം ചെയ്യുമ്പോഴും ഏറെ ജാഗ്രത കാണിക്കേണ്ട സ്ഥിതിയാണ്. അല്ലാത്ത പക്ഷം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

ഇപ്പോള്‍ വ്യാജ ഓണ്‍ലൈന്‍ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകളില്‍ വീഴരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ അപ്പോയിന്റ്‌മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കില്‍ വാട്ട്‌സ്ആപ്പ് വഴി അയച്ചുകിട്ടിയ .apk ഫയല്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

അപ്പോയിന്റ്‌മെന്റ് ബുക്കിംഗിനായി എല്ലായ്‌പ്പോഴും വിശ്വസനീയവും ഔദ്യോഗികമായ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
ആശുപത്രി അപ്പോയിന്റ്‌മെന്റിനെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വ്യാജ ആശുപത്രി പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.