play-sharp-fill
കേരളാ പോലീസിൽ പൊതു സ്ഥലം മാറ്റ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നു;  എറണാകുളം റേഞ്ചിൽ മാത്രം നൂറ് കണക്കിന് പൊലീസുകാർ ഒരേ കസേരയിൽ വർഷങ്ങളായി കടിച്ച് തൂങ്ങുന്നു; പിന്നിൽ മേലാളന്മാരുടെ ശിങ്കിടി പണി തന്നെ

കേരളാ പോലീസിൽ പൊതു സ്ഥലം മാറ്റ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നു; എറണാകുളം റേഞ്ചിൽ മാത്രം നൂറ് കണക്കിന് പൊലീസുകാർ ഒരേ കസേരയിൽ വർഷങ്ങളായി കടിച്ച് തൂങ്ങുന്നു; പിന്നിൽ മേലാളന്മാരുടെ ശിങ്കിടി പണി തന്നെ

സ്വന്തം ലേഖകൻ

കോട്ടയം: മേലാളന്മാരുടെ ശിങ്കിടി പണി ചെയ്യുന്ന പൊലിസുകാർക്ക് സ്ഥലം മാറ്റമില്ല. കേരളാ പോലീസിൽ പൊതു സ്ഥലം മാറ്റ മാനദണ്ഡങ്ങൾ വ്യാപകമായി അട്ടിമറിക്കുകയാണ്. എറണാകുളം റേഞ്ചിൽ മാത്രം നൂറ് കണക്കിന് പൊലീസുകാർ ഒരേ കസേരയിൽ വർഷങ്ങളായി കടിച്ച് തൂങ്ങുകയാണ്.


മിക്കവാറും എല്ലാ പോലീസ് ജില്ലകളിലും പോലീസുകാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള വ്യവസ്ഥകൾ അട്ടിമറിച്ച് ഓരോ പോലിസ് സ്റ്റേഷനുകളിലും നിരവധി പേരാണ് ഇങ്ങനെ അഞ്ചും ആറും വർഷമായി ഒരു സ്റ്റേഷനിൽ തന്നെ തുടർച്ചയായി ജോലി ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസുകാർ മൂന്ന് വർഷത്തിലധികം ഒരു സ്റ്റേഷനിൽ തുടർച്ചയായി ജോലി ചെയ്യാൻ പാടില്ല എന്നാണ് വ്യവസ്ഥ . മൂന്ന് വർഷം പൂർത്തിയാക്കിയവർ തൊട്ടടുത്ത ജനറൽ ട്രാൻസ്ഫറിൽ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ നൽകണം. എന്നാൽ നല്ലൊരു ശതമാനം ആളുകൾ ഇത് അട്ടിമറിച്ച് താൽപര്യം ഉള്ള സ്റ്റേഷനിൽ തുടരുന്നതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്.

ജനമൈത്രി പോലിസ്, എസ്.പി.സി, സൈബർ വിംഗ് എന്നിവ ആരംഭിച്ച സമയത്ത് ഈ പദ്ധതികൾ തടസ്സം കൂടാതെ മുന്പോട്ട് പോകുന്നതിന് നോഡൽ ഓഫീസർമാർ താൽക്കാലികമായി ഇറക്കിയ ഉത്തരവുകൾ ദുരുപയോഗം ചെയ്താണ് പലരും താൽപര്യമുള്ള സ്റ്റേഷനുകളിൽ കാലങ്ങളായി തുടരുന്നത്.

നേട്ടമില്ലാത്ത സ്റ്റേഷനുകളിൽ ഈ ചുമതലകൾ വഹിക്കുന്നവരാകട്ടെ തടസ്സം കൂടാതെ സ്ഥലം മാറി പോകുകയും ചെയ്യുന്നു. പല സ്റ്റേഷനുകളിലും ഇപ്രകാരം തുടരുന്നവർ മാറി മാറി വരുന്ന ഓഫീസർമാരുടെ താൽപര്യ സംരക്ഷകർ ആണെന്ന ആക്ഷേപവും നിലനിൽക്കുന്നു.

ഇവരിൽ പലരും ഉത്തരവു പ്രകാരമുള്ള തസ്തികയിലെ ജോലി നിർവ്വഹിക്കുന്നില്ല എന്നുള്ളതും സ്ഥലം മാറ്റം കിട്ടാതിരിക്കാൻ മാത്രം ഇതുപയോഗിക്കുന്നതും സാധാരണ പോലിസ് ജോലി ചെയ്യുന്നവർക്ക് ഇതു മൂലം സൗകര്യ പ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റം കിട്ടാത്തതും സേനയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്