play-sharp-fill
മലബാര്‍ സമര പോരാളികളെ സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന്   ഒഴിവാക്കാനുള്ള നീക്കം വേദനാജനകവും മുസ്ലിം സമൂഹത്തോടുള്ള അവഹേളനവും;  കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍

മലബാര്‍ സമര പോരാളികളെ സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം വേദനാജനകവും മുസ്ലിം സമൂഹത്തോടുള്ള അവഹേളനവും; കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍

സ്വന്തം ലേഖകൻ

കോട്ടയം: മലബാര്‍ സമര പോരാളികളെ സ്വാതന്ത്ര്യസമര നിഘണ്ടുവിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം വേദനാജനകവും മുസ്ലിം സമൂഹത്തോടുള്ള അവഹേളനവും ആണെന്ന് കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡണ്ട് എം. ബി അമീൻഷാ.


ചരിത്രം അപനിര്‍മ്മിക്കാനുള്ള ചിലരുടെ ഗൂഡനീക്കത്തിന്റെ ഭാഗമാണത്. രാജ്യത്തിന്റെ ചരിത്രത്തിലെ വിപ്ലവ പോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ,ആലി മുസ്ലിയാര്‍ ഉൾപ്പെടെയുള്ള ധീര രക്തസാക്ഷികളേ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഇന്ത്യയിലെ മുഴുവൻ സ്വാതന്ത്യ സമര ചരിത്രത്തോടുള്ള അവഹേളനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധതയുടെ പ്രതിഫലനവും ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയ്ക്കായിയുള്ള അജണ്ഡയുടെ ഭാഗമായി വ്യാജ ചരിത്രനിര്‍മാണമാണത്തിനായി ചരിത്രസത്യത്തെ വക്രീകരിക്കാന്‍ ശ്രമിക്കുകയാണ്.

ആ ഉത്തരവാദിത്വം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ഏറ്റെടുത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു