play-sharp-fill
കേരള പത്രപ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം മെയ് 21ന്

കേരള പത്രപ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം മെയ് 21ന്

സ്വന്തം ലേഖകൻ

ഒറ്റപ്പാലം: കേരള പത്രപ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം മെയ് 21ന് നടക്കമെന്ന് ജില്ലാ പത്രപ്രവർത്തക സമിതി. പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസിൽ ഇന്ന് ചേർന്ന യോ​ഗത്തിലാണ് തീരുമാനം.


പാലക്കാട്ട് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ 101 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.
യോ​ഗത്തിൽ ജില്ലാ പ്രസിഡൻ്റ് ടി.ശങ്കരൻ കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയർ സെക്രട്ടറി കെ.കെ.അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ജനറൽ സെക്രട്ടരി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണവും, സംഘടനാ വിഷയങ്ങളും അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.വി.എം അലി, ഓർഗനൈസിങ്ങ് സെക്രട്ടരി എൻ.അമർനാഥ്, രാജ് പാലക്കാട്, സാഹിബ് നസീർ, സുധീർ ദേശമംഗലം, കെ.വിജയൻ,
ടി.എ അയൂബ്, വി.തങ്കമോഹനൻ, കെ.വിജയൻ പിള്ള എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ചെയർമാനായി വി.കെ.ശ്രീകണ്ഠൻ എം.പിയേയും, ജനറൽ കൺവീനറായി ടി.വി.എം അലിയേയും, കോ- ഓഡിനേറ്ററായി എൻ.അമർനാഥിനേയും കൺവീനറായി രാജ് പാലക്കാടിനേയും തെരഞ്ഞെടുത്തു. ജില്ലയിലെ നിയമസഭാ സാമാജികരും നഗരസഭാധ്യക്ഷരും പൗരപ്രമുഖരും ഉൾപ്പെടുന്നതാണ് 101 അംഗ സംഘാടക സമിതി.