play-sharp-fill
സംസ്ഥാന വ്യാപകമായി ജൂവലറികളിൽ ലേബർ വകുപ്പിന്റെ മിന്നൽ പരിശോധന; ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തി;119 സ്ഥാപനങ്ങൾ നടന്ന പരിശോധനയിൽ 159 ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നും കണ്ടെത്തി;മൂന്ന് റീജണൽ ലേബർ കമ്മീഷണർമാരുടെയും, 14 ജില്ലാ ലേബർ ഓഫീസർമാരുടെയും 101 അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് ജ്വല്ലറികളിലും ആഭരണ നിർമ്മാണ യൂണിറ്റുകളിലും തൊഴിൽവകുപ്പ് നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് നിരവധി തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തി.

കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ് മെന്റ് നിയമം,മിനിമം വേതന നിയമം,പെയ്മെന്റ് ഓഫ് വേജസ്ആക്ട്, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട്, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം, ഇരിപ്പിടാവകാശം, ബാലവേല എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വ്യാപകമായി 119 സ്ഥാപനങ്ങൾ നടന്ന പരിശോധനയിൽ 159 ജീവനക്കാർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നും കണ്ടെത്തി. തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്ന സമയപരിധി ക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിച്ച് റിപ്പോർട്ട് ചെയ്യണമെന്നും അല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ലേബർ കമ്മീഷണർ ഡോ. കെ വാസുകി അറിയിച്ചു.

മൂന്ന് റീജണൽ ലേബർ കമ്മീഷണർ മാരുടെയും, 14 ജില്ലാ ലേബർ ഓഫീസർമാരുടെയും 101 അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെയും നേതൃത്വത്തിൽ ആയിരുന്നു പരിശോധന.