കൊവിഡ് കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് വീടുകളിലേയ്ക്ക് മൊബൈൽ കമ്പനികൾ: അനധികൃത സിം വിതരണത്തിനെതിരെ പ്രതിഷേധവുമായി മൊബൈൽ & റീചാർജിങ് റീടൈലേഴ്‌സ് അസോസിയേഷൻ

കൊവിഡ് കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് വീടുകളിലേയ്ക്ക് മൊബൈൽ കമ്പനികൾ: അനധികൃത സിം വിതരണത്തിനെതിരെ പ്രതിഷേധവുമായി മൊബൈൽ & റീചാർജിങ് റീടൈലേഴ്‌സ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: മൊബൈൽ കമ്പനികൾ തമ്മിലുള്ള കിട മത്സരത്തിനിടെ കൊവിഡ് മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുന്നതായി പരാതി. കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം നിലനിൽക്കുമ്പോഴാണ് ഇത്തരത്തിൽ മൊബൈൽ കമ്പനികൾ കണക്ഷൻ വർദ്ധിപ്പിക്കുന്നതിനായി വീടുകൾ തോറും കയറിയിറങ്ങുന്നത്. കൊവിഡ് രോഗം അതിരൂക്ഷമായി പടർന്നു പിടിക്കുമ്പോഴാണ് ഇത്തരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് സിം കാർഡുമായി മൊബൈൽ കമ്പനികളുടെ ഏജന്റുമാർ വീടുകളിൽ കയറിയിറങ്ങുന്നതായാണ് പരാതി.

സിം ആക്ടിവേഷൻ – സിം പോർട്ടിങ് എന്നപേരിൽ കമ്പിനിയുടെ ടാഗും കഴുത്തിൽ ഇട്ടാണ് മൊബൈൽ സിം കമ്പനികളുടെ പേരിൽ യുവാക്കൾ കോവിഡ് മാനദണ്ഡങ്ങൾ ഒന്നും അനുസരിക്കാതെ വീടുകളിൽ കയറിയിറങ്ങുന്നത്. കമ്പിനികൾക്കു കൂടുതൽ കണക്ഷൻ കിട്ടിയാൽ മാത്രം മതി. അവരുടെ മത്സരത്തിൽ കൂടുതൽ എണ്ണം തികയ്ക്കാനായി വീടുകളിലും കമ്പിനികളിലും കയറി ഇറങ്ങുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഥിതിതൊഴിലാളികൾക്ക് മറ്റുള്ളവരുടെ പേരിൽ സിം കൊടുക്കുകയാണ്. അതുവഴി ഇതിലെ ചതി അറിയാത്തവരുടെ ആധാർ കാർഡുകൾ ദുരുപയോഗം ചെയ്യുവാനുള്ള സാധ്യതയും ഏറെയാണ്. അതോടൊപ്പം ഫോണിൽ നിന്നും എടുക്കുന്ന ഒ ടി പി യിലൂടെ അവരുടെ ഫോണിലെ വിവരങ്ങളും, നമ്പരുകളും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്.
ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതായി പല സ്ഥലങ്ങളിൽ നിന്നും വിവരം ലഭിച്ചിട്ടുമുണ്ട്.

ഇവ ചൂണ്ടിക്കട്ടി നിരവധി തവണ പോലീസ് അധികാരികളുടെ ശ്രദ്ധയിലും പെടുത്തിയെങ്കിലും കാര്യമായ അനേഷണങ്ങൾ ഉണ്ടാകുന്നില്ലന്നും നാട്ടുകാർ പരാതിപ്പെടുന്നു. പലരും സമീപ വ്യപാരസ്ഥാപനങ്ങളുടെ പേരിൽ എന്ന് കളവു പറഞ്ഞു ആണ് വീടുകളിൽ ചെല്ലുന്നത്. മൊബൈൽ സേവനദാതാക്കളായ കമ്പനികളുടെ അറിവോടെ നടക്കുന്ന ഈ പ്രവണതക്കെതിരെയും ഇവരുടെ ജീവനക്കാർക്കെതിരെ അധികാരികൾ അന്വേഷണം നടത്തി കർശനമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടിവരുമെന്ന് മൊബൈൽ & റീചാർജിങ് റീട്ടെയ്ലേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് കോട്ടയം ബിജു പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലാ പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഇദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി സനറ്റ് പി മാത്യു, സംസ്ഥാന ട്രഷറർ നൗഷാദ് പനച്ചിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.