അടിപതറിയത് എവിടെ…? കേരള കോണ്‍ഗ്രസ് എമ്മിന്റെ തട്ടകമായ പാലായിലും ചാഴികാടൻ പിന്നില്‍; വില്ലനായത് പ്രാദേശിക തർക്കം; പതറിനിന്ന അണികളെ തിരികെ കൊണ്ടുവരാൻ കഴിയാത്തതും തിരിച്ചടിയായി; തട്ടകത്തിലെ തിരിച്ചടിയ്ക്ക് മറുപടിയില്ലാതെ ജോസ്

അടിപതറിയത് എവിടെ…? കേരള കോണ്‍ഗ്രസ് എമ്മിന്റെ തട്ടകമായ പാലായിലും ചാഴികാടൻ പിന്നില്‍; വില്ലനായത് പ്രാദേശിക തർക്കം; പതറിനിന്ന അണികളെ തിരികെ കൊണ്ടുവരാൻ കഴിയാത്തതും തിരിച്ചടിയായി; തട്ടകത്തിലെ തിരിച്ചടിയ്ക്ക് മറുപടിയില്ലാതെ ജോസ്

പാലാ: കേരള കോണ്‍ഗ്രസ് എമ്മിന്റെ തട്ടകമായ പാലാ മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും, നഗരസഭയിലും തോമസ് ചാഴികാടൻ പിന്നിലായതിന്റെ ഞെട്ടലിലാണ് ഇടത് ക്യാമ്പും, പ്രത്യേകിച്ച്‌ ജോസ് വിഭാഗം.

ഇടത് വോട്ടുകളടക്കം കൂട്ടത്തോടെ ഫ്രാൻസിസ് ജോർജിന് ലഭിച്ചെന്നാണ് ഫലം വ്യക്തമാക്കുന്നത്. പാലാ നഗരസഭ, കരൂർ, കൊഴുവനാല്‍,മീനച്ചില്‍, എലിക്കുളം, തലനാട്, കടനാട് പഞ്ചായത്തുകള്‍ ഭരിക്കുന്നത് ഇടത് മുന്നണിയാണ്. ഇതില്‍ മീനച്ചില്‍, പാലാ നഗരസഭ, കരൂർ എന്നിവിടങ്ങളില്‍ ഭരണം കൈയാളുന്നത് മാണിഗ്രൂപ്പ് പ്രതിനിധികളാണ്.

കരൂരില്‍ മാത്രമാണ് ചാഴികാടന് ലീഡ് കിട്ടിയത്. കടനാട് പഞ്ചായത്തിലാണ് ഫ്രാൻസിസ് ജോർജിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം , 2147 വോട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ നഗരസഭ : 1458, മീനച്ചില്‍ : 585, എലിക്കുളം : 1323, കൊഴുവനാല്‍ : 312 , തലനാട് : 194 എന്നിവിടങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥി ലീഡ് നേടി.

കടനാട്ടില്‍ സി.പി.എമ്മും, കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. പാലാ നഗരസഭയില്‍ ചെയർമാൻ സ്ഥാനം, എയർപോഡ് മോഷണം എന്നിവയെ ചൊല്ലി തർക്കം പതിവാണ്.

മീനച്ചില്‍ പഞ്ചായത്തില്‍ സി.പി.എമ്മിലെ മുതിർന്ന നേതാവും പഞ്ചായത്ത് ഭരിക്കുന്ന മാണിഗ്രൂപ്പ് നേതൃത്വവും തമ്മില്‍ ശീതസമരത്തിലാണ്. പ്രാദേശികതലത്തില്‍ പരിഹരിക്കേണ്ട ചെറിയ പ്രശ്നങ്ങള്‍ പോലും വലുതാക്കിയത് നേതാക്കളുടെ ഇടപെടല്‍ ഇല്ലാത്തതിനാലാണ്.

തിരഞ്ഞെടുപ്പിലെ വൻതോല്‍വിയ്ക്ക് പിന്നാലെ ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നാണ് ഇരുപാർട്ടികളിലെയും നേതാക്കള്‍ പറയുന്നത്.