Spread the love

കോട്ടയം: പൊതുവിഷയങ്ങളിലും ജനകീയ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ കേരള കോൺഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

video
play-sharp-fill

140 നിയോജക മണ്ഡലങ്ങളിലും പാർട്ടി ഘടകങ്ങളെ ശക്തിപ്പെടുത്തും.

തിരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും വലിയ തിരഞ്ഞെടുപ്പ് തോൽവികൾ ഏറ്റുവാങ്ങിയിട്ടുണ്ട്.

അതിശക്തമായി പിന്നീട് സംസ്ഥാന ഭരണത്തിലേക്ക് അവർ തിരിച്ചു വന്നിട്ടുമുണ്ട്.

കേരളത്തിലെ ഏറ്റവും ശക്തമായ പ്രാദേശിക രാഷ്ട്രീയ  പാർട്ടി കേരള കോൺഗ്രസ് എം ആണ്.

സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും.

എൽഡിഎഫ് സർക്കാർ അടിസ്ഥാന ജനവിഭാഗങ്ങൾക്കായി നടപ്പാക്കിയ ക്ഷേമ പദ്ധതികളും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും  സംരക്ഷിച്ചു നിർത്തുന്നതിന് ജാഗ്രതയോടെ പ്രവർത്തിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത് താൽക്കാലിക തിരിച്ചടി മാത്രമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു.

പാർട്ടിയിൽ നിന്നും അകന്നുപോയ അടിസ്ഥാന വിഭാഗങ്ങളെ കൂടെ നിർത്തുവാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്ന് താഴെത്തട്ടിൽ തന്നെ ചർച്ച ചെയ്തു പരിഹാരമുണ്ടാക്കും.

 കഴിഞ്ഞുപോയ കാര്യങ്ങളെ പറ്റിയുള്ള പോസ്റ്റുമാര്‍ട്ടത്തിന് ഇനി വലിയ പ്രസക്തിയില്ല.

മറിച്ച് വരുംകാലങ്ങളിലേക്ക്  വരുത്തേണ്ട മാറ്റങ്ങളെയും തയ്യാറെടുപ്പുകളെയും കുറിച്ച് കീഴ് ഘടകങ്ങളിലടക്കം വിശദമായ ചർച്ച നടത്തി വ്യക്തമായ രൂപരേഖ തയ്യാറാക്കുന്നതിന് സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.

സിപിഎം അണികളുടെ ക്രോസ് വോട്ടിംഗ് സംസ്ഥാന വ്യാപകമായിട്ടുണ്ടായി.

മലബാർ ജില്ലകളിൽ അത് പ്രകടമാണ്.കേരളത്തിൽ എൽഡിഎഫിനും എൻഡിഎയ്ക്കും ലഭിച്ച വോട്ടുകൾ പരിശോധിച്ചാൽ ഭൂരിപക്ഷ വോട്ടുകളും യുഡിഎഫിന് എതിരായിട്ടാണ് പോൾ ചെയ്തത് എന്ന് വ്യക്തമാണ്.

എന്നാൽ സാങ്കേതികമായി യുഡിഎഫിനാണ് കേരളം ഭരിക്കുന്നതിനുള്ള മാൻഡേറ്റ് ജനങ്ങൾ നൽകിയത് .

അതിനർത്ഥം എൽഡിഎഫ് ദുർബലമായി എന്നല്ല..

എംഎൽഎമാരുടെ എണ്ണത്തിൽ കുറവ് വന്നു എന്നത് വാസ്തവവുമാണ്.

കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ വേണ്ടത്ര ജനങ്ങൾക്കിടയിൽ ആഴത്തിൽ എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായി.

ഇക്കാര്യങ്ങൾ എല്ലാം വിശദമായി പരിശോധിച്ചു ആവശ്യമായ തിരുത്തലുകൾ നടത്തും.

ജൂൺ 15ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ കേരള കോൺഗ്രസ് എം ൻ്റെ അഭിപ്രായം രേഖപ്പെടുത്തും.

പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ, ഡോ എൻ ജയരാജ്,ഡോ സ്റ്റീഫൻ ജോർജ്,ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ ,പ്രമോദ് നാരായണൻ,ജോണി നെല്ലൂർ,ബേബി ഉഴുത്തുവാൽ എന്നിവർ പ്രസംഗിച്ചു.