play-sharp-fill
ഇന്ധന വിലവർദ്ധനവ്: കേരള കോൺഗ്രസ് എം പ്രതിഷേധ സമരം ചൊവ്വാഴ്ച

ഇന്ധന വിലവർദ്ധനവ്: കേരള കോൺഗ്രസ് എം പ്രതിഷേധ സമരം ചൊവ്വാഴ്ച

സ്വന്തം ലേഖകൻ

കോട്ടയം: അമിതമായ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചും, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പാചക വാതക സബ്‌സിഡി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 15 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാർട്ടിയുടെ എംപിയും, എംഎൽഎമാരും കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.

സമരം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ അയൽ രാജ്യങ്ങളെ അപേക്ഷിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില അമിതമായി വർധിപ്പിച്ചു നടത്തുന്ന ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. വിലവർദ്ധനവ് രാജ്യത്തിൻറെ കാർഷികമേഖല ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിന്റെ ഈ കാലത്ത് ഉണ്ടായിരിക്കുന്ന വിലവർദ്ധനവ് ഇന്ത്യൻ ജനതയുടെ കുടുംബ ബഡ്ജറ്റ് തകർത്തിരിക്കുകയാണ്. പൂർണ്ണമായും കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാവും പ്രതിഷേധ സമരം സംഘടിപ്പിക്കുന്നതെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.