പുത്തനങ്ങാടിയിൽ ഇരുപത്തോളം കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസിന്റെ ഭാഗമായി
സ്വന്തം ലേഖകൻ
കോട്ടയം നിയോജക മണ്ഡലത്തിലെ പുത്തനങ്ങാടി മേഖലയിലെ ഇരുപത്തിയഞ്ചോളം കോൺഗ്രസ് പ്രവർത്തകർ കേരള കോൺഗ്രസിന്റെ ഭാഗമായി.
താഴത്തങ്ങാടി, പുത്തനങ്ങാടി പ്രദേശത്തെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രാഹുൽ രഘുനാഥിന്റെ നേതൃത്വത്തിലുള്ള ഇരുപത്തഞ്ചോളം പ്രവർത്തകരാണ് കേരള കോൺഗ്രസ് എമ്മിന്റെ ഭാഗമായി നിന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോമസ് ചാഴികാടൻ എംപി മുഴുവൻ പ്രവർത്തകരെയുയും ഷാൾ അണിയിച്ചു സ്വീകരിച്ചു. പാർട്ടി സംസ്ഥാന മീഡിയാ കോർഡിനേറ്റർ വിജി എം തോമസ് , കാട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറുത്തിയടൻ, രാജു ആലപ്പാട്ട്, ബിറ്റു വൃന്ദാവൻ എന്നിവർ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തകർക്കു സ്വീകരണം നൽകി.
കോട്ടയം മുൻസിപ്പാലിറ്റിയിൽ ഇടതു പക്ഷ ജനാതിപത്യ മുന്നണിക്കു കരുത്തു പകരാൻ കേരള കോൺഗ്രസ് എം മുന്നിൽ ഉണ്ടാവുമെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു.
Third Eye News Live
0