അടി തുടർന്ന് കേരള കോൺഗ്രസ്: സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ.മാണി; ഇന്നില്ലെന്ന് പി.ജെ ജോസഫ്

അടി തുടർന്ന് കേരള കോൺഗ്രസ്: സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് കെ.മാണി; ഇന്നില്ലെന്ന് പി.ജെ ജോസഫ്

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് കേരള കോൺഗ്രസിൽ ആരംഭിച്ച അടി തുടരുന്നു. സ്ഥാനാർത്ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നു പ്രസ്താവന ഇറക്കിയ ജോസ് കെ.മാണിയെ വെട്ടി പി.ജെ ജോസഫ് രംഗത്ത് എത്തിയതോടെയാണ് കേരള കോൺഗ്രസിൽ അടി മുറുകുന്നത്.
പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന പി ജെ ജോസഫിൻറെ പ്രതികരണത്തിന് മറുപടിയുമായി ജോസ് കെ മാണിയും രംഗത്ത് എത്തിയിട്ടുണ്ട്. സ്ഥാനാർത്ഥി ഇന്നു തന്നെയുണ്ടാകുമെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. ഏകപക്ഷീയ സ്ഥാനാർത്ഥി ഉണ്ടാകില്ല. കൂട്ടായി ചർച്ച ചെയ്ത് ഒരു പേരിലെത്തും. സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിലെന്നും ജോസ് കെ മാണിയുടെ പ്രതികരണം.
ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും ചിഹ്നത്തിൻറെ കാര്യത്തിലടക്കം ഇന്ന് ശുഭകരമായ വാർത്തയുണ്ടാകുമെന്നും ഇന്നലെ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ജോസ് പക്ഷം രൂപീകരിച്ച ഏഴംഗ സമിതിക്ക് മുൻപാകെ ഭൂരിഭാഗം പേരും നിഷ സ്ഥാനാർത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണത്തിനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കുമെന്നിരിക്കെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയം വൈകുമെന്നറിയിച്ച് ബെന്നി ബഹനാൻ. യുഡിഎഫ് സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ബെന്നി ബഹനാൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, നിഷ ജോസ് കെ മാണി മത്സരിച്ചാൽ രണ്ടില ചിഹ്നം നൽകേണ്ടെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. പിജെ ജോസഫിനെ ചെയർമാനായി അംഗീകരിച്ചാൽ ചിഹ്നം നൽകാമെന്നും ജോസഫ് പക്ഷം വ്യക്തമാക്കി.