play-sharp-fill
ആശാന്റെ തിരിച്ചു വരവ് വിജയം കൊണ്ട് ആഘോഷിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയെ തകർത്തത് ഒന്നിനെതിരെ രണ്ടു ഗോളിന്

ആശാന്റെ തിരിച്ചു വരവ് വിജയം കൊണ്ട് ആഘോഷിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയെ തകർത്തത് ഒന്നിനെതിരെ രണ്ടു ഗോളിന്

 

സ്വന്തം ലേഖിക

 

കൊച്ചി : ഈ സീസണിലാദ്യമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ കളത്തിലിറങ്ങിയ മത്സരം ആവേശകരമായ വരവേല്‍പ്പൊരുക്കി മഞ്ഞപ്പടയും വിജയം നേടി നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമും.

 

തുടക്കം മുതല്‍ ആക്രമിച്ചു മുന്നേറിയ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഒഡീഷ എഫ്സി താരം സി ഗോദാറിന്റെ അസിസ്റ്റില്‍ ഡീഗോ മൗറീസിയോ ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് നല്‍കിയ വലതുകാല്‍ ഷോട്ട് ഗോള്‍ പോസ്റ്റിന്റെ മധ്യഭാഗം തുളച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മത്സരത്തില്‍ ഒഡിഷ എഫ്‌സി ഒരു ഗോളിന്റെ ലീഡ് നേടി. ഇരുപത്തിയൊന്നാം മിനിറ്റില്‍ ഹാൻഡ് ബോളിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരം നവോച്ച സിങ്ങിന് മഞ്ഞക്കാര്‍ഡ് വിധിച്ചു. ഇരുപത്തിരണ്ടാം മിനിറ്റില്‍ പെനാലിറ്റി ചാൻസില്‍ ഡീഗോ മൗറീഷ്യോയുടെ വലത് കാല്‍ ഷോട്ട് സച്ചിൻ സുരേഷ് സേവ് ചെയ്തു. നാല്പത്തിയഞ്ചാം മിനിറ്റില്‍ ഒഡീഷ എഫ്‌സി താരം അനികേത് ജാദവിന് ഫൗളിനെത്തുടര്‍ന്ന് മഞ്ഞ കാര്‍ഡ് ലഭിച്ചു.

 

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഡാനിഷ് ഫാറൂഖിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഒഡിഷ എഫ്‌സിയുടെ ഒരു ഗോളിന്റെ ലീഡില്‍ ആദ്യപകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ അമ്പത്തിയെട്ടാം മിനിറ്റില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം വിബിൻ മോഹനന് പകരം ഫ്രഡ്‌ഡി ലാലമ്മവ കളത്തിലിറങ്ങി.

 

വീണ്ടും രാഹുല്‍ കുന്നോളി പ്രവീണിനു പകരം ഡയമെന്റക്കൊസ് ദിമിത്രിയോസ് കളത്തിലിറങ്ങി. അറുപത്തിയാറാം മിനിറ്റിലാണ് സമനില ഗോള്‍ പിറന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരം ഡൈസുകെ സക്കായിയുടെ അസിസ്റ്റില്‍ ദിമിത്രിയോസ് ഡയമന്റകോസ് ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് നല്‍കിയ ഇടം കാല്‍ ഷോട്ട് ഗോള്‍ പോസ്റ്റിന്റെയുള്ളില്‍ താഴെ ഇടത് മൂലയില്‍ പതിച്ചു അങ്ങനെ മത്സരം സമനിലയിലായി.

 

അവസാനം മത്സരത്തിന്റെ എണ്‍പതിമ്മൂന്നാം മിനിറ്റിലാണ് വിജയഗോള്‍ പിറന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി താരം അഡ്രിയാൻ ലൂണയുടെ ബോക്സിന്റെ വലതുഭാഗത്ത് നിന്നുള്ള വലതു കാല്‍ ഷോട്ട് ഗോളിലേക്ക്. അടുത്ത മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ നേരിടും നവമ്ബര്‍ നാലിനാണ് മത്സരം.