play-sharp-fill
കേരള ബിജെപി നേതൃസ്ഥാനത്തിൽ മാറ്റം: കെ സുരേന്ദ്രനോ, ശോഭയോ?

കേരള ബിജെപി നേതൃസ്ഥാനത്തിൽ മാറ്റം: കെ സുരേന്ദ്രനോ, ശോഭയോ?

 

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വിജയം വരും തിരഞ്ഞെടുപ്പുകളിൽ പ്രയോജനപ്പെടുത്തി കേരളത്തിൽ സജീവമാകാനാണ് ബിജെപിയുടെ നീക്കം. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളായിരിക്കും ബിജെപിയുടെ ആദ്യത്തെ രാഷ്ട്രീയ ലാബ്.

 

സംഘടനാ തലത്തിൽ മാറ്റങ്ങൾക്കും സാധ്യതയുണ്ട്. സംസ്‌ഥാന സെക്രട്ടറി ജോർജ് കുര്യന് പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷ സ്‌ഥാനത്ത് കെ. സുരേന്ദ്രൻ തുടരുമെന്ന കണക്കുക്കൂട്ടലിലാണ് പാർട്ടിയിലെ ഔദ്യാഗിക പക്ഷം. ഒരു എംപിയെയും ഇരുപതു ശതമാനത്തിലധികം വോട്ടും നേടിക്കൊടുത്ത കെ. സുരേന്ദ്രൻ അധ്യക്ഷ പദവിയിൽ തുടരാൻ പാർട്ടി നേതൃത്വം സമ്മതം മൂളും എന്നാണു നേതാക്കൾ പറയുന്നത്.

 

എന്നാൽ ദേശീയ അധ്യക്ഷ പദവിയിൽനിന്ന് ജെ.പി. നഡ്‌ഡ മാറുന്നതിനു പിന്നാലെ സംസ്‌ഥാനതലത്തിലും അഴിച്ചുപണി ഉണ്ടായേക്കും. ദേശീയതലത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുന്നോ അതനുസരിച്ചാകും സംസ്‌ഥാന തലത്തിലും തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരളത്തിൽ നേതൃമാറ്റമുണ്ടായാൽ അധ്യക്ഷ സ്ഥാനത്തേക്കു ശോഭാ സുരേന്ദ്രനെയോ എം.ടി. രമേശിനെയോ പരിഗണിച്ചേക്കും. വി. മുരളീധരൻ അധ്യക്ഷ പദവിയിലേക്കു തിരികെയെത്താനും സാധ്യതയുണ്ട്. ഇവരെ സംസ്ഥാന തലത്തിൽ പരിഗണിക്കാൻ കഴിയാതെ വന്നാൽ ദേശീയ തലത്തിൽ മികച്ച പദവികൾ നൽകും. ബിജെപിയുടെ സി ക്ലാസ് മണ്ഡലമായിരുന്ന ആലപ്പുഴയിൽ മത്സരിച്ച് എ ക്ലാസാക്കി ഉയർത്തിയതു ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വത്തിന്റെ പ്രിയങ്കരിയാക്കിയിട്ടുണ്ട്. നേരത്തെ ആറ്റിങ്ങൽ മണ്ഡലത്തെയും എ ക്ലാസാക്കി ഉയർത്തിയത് ശോഭയായിരുന്നു.