play-sharp-fill
18.80 കോടി ചെലവിൽ ജില്ലയിലെ  10 സ്‌കൂളുകൾക്ക് പുതിയ കെട്ടിടം: നിർമാണ പ്രവർത്തനങ്ങൾ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

18.80 കോടി ചെലവിൽ ജില്ലയിലെ 10 സ്‌കൂളുകൾക്ക് പുതിയ കെട്ടിടം: നിർമാണ പ്രവർത്തനങ്ങൾ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 10 സ്‌കൂളുകൾക്ക് 18.80 കോടി രൂപ ചെലവിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നു. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. നിർമാണം പൂർത്തിയാക്കിയ താഴത്തുവടകര എൽ.പി സ്‌കൂളിന്റെ കെട്ടിടം ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഏറ്റുമാനൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കോട്ടയം നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകളിലാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്.

ഏറ്റുമാനൂർ മണ്ഡലത്തിൽ നാല് സ്‌കൂളുകൾക്കാണ് പുതിയ കെട്ടിടം നിർമിക്കുക. കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് ്‌നീണ്ടൂരിൽ എസ്.കെ.വി.ജി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ ബ്ലോക്കും പ്ലാൻ ഫണ്ടിൽനിന്ന് 2.19 കോടി രൂപ വിനിയോഗിച്ച് ഹയർ സെക്കൻഡറി ബ്ലോക്കും നിർമിക്കും. ആർപ്പൂക്കര മെഡിക്കൽ കോളജ് ജി.വി.എച്ച്.എസ്. എസിൽ ഹയർ സെക്കൻഡറി ബ്ലോക്കാണ് നിർമിക്കുന്നത്. ഒരു കോടി രൂപയാണ് നിർമാണ ചെലവ്. എം.എൽ.എ ഫണ്ടിൽനിന്ന് 4.25 കോടി രൂപ ഉപയോഗിച്ചാണ് ഏറ്റുമാനൂർ ഗവൺമെന്റ് ഗേൾസ് എച്ച് എസിന് കെട്ടിടം നിർമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ മണ്ഡലത്തിലെ കൊമ്പുകുത്തി ജി.എച്ച്.എസിലും പനക്കച്ചിറ ജി.എച്ച്.എസിലും നബാർഡിന്റെ സഹായത്തോടെ രണ്ടു കോടി രൂപ വീതവും ഈരാറ്റുപേട്ട ജി.എച്ച്.എസ്.എസിൽ കിഫ്ബി ഫണ്ടിൽനിന്ന് ഒരു കോടി രൂപയും വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുക. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കുന്നുംഭാഗം ജി.എച്ച്.എസിന്
നബാർഡ് ഫണ്ട് ണ്ട് കോടി രൂപയും വാഴൂർ എൻ.എസ്.എസ്. ഗവൺമെന്റ് എൽ.പി.സ്‌കൂളിന് പ്ലാൻ ഫണ്ട് 1.36 കോടി രൂപയും ഉപയോഗിച്ച് കെട്ടിടം നിർമിക്കും.

കോട്ടയം മണ്ഡലത്തിൽ വടവാതൂർ ജി.എച്ച്.എസിന് രണ്ടു കോടി രൂപയുടെ കെട്ടിടമാണ് നബാർഡിന്റെ ഫണ്ടുപയോഗിച്ച് നിർമിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂളുകളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും.

ആയുർവേദ മെഡിക്കൽ
ഓഫീസർ ഒഴിവ്

കോട്ടയം: സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവഞ്ചൂർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്കായി ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന വയോ അമൃതം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ നിയമനത്തിന് വോക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. സെപ്തംബർ 15ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിലാണ് ഇന്റർവ്യൂ. യോഗ്യത: ബി.എ.എം.എസ്, ടി സി.എം.സി.രജിസ്‌ട്രേഷൻ. പ്രായപരിധി 41. താൽപ്പര്യമുള്ളവർ 15ന് രാവിലെ 9.30 നും ഉച്ചക്ക് 12നുമിടയിൽ പേര് രജിസ്റ്റർ ചെയ്യണം. യോഗ്യത, പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും നൽകണം. ഫോൺ: 0481 2568118.