play-sharp-fill
മദ്യശാലകൾ തുറക്കുന്നതിനെതിരെ പോസ്റ്റർ പ്രചാരണം: കന്യാസ്ത്രീയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു പ്രചരിപ്പിച്ചു; കോട്ടയം സ്വദേശി തലശേരിയിൽ കുടുങ്ങും; കന്യാസ്ത്രീ മഠത്തിലെ കിണറിന്റെ പേരിൽ വാട്‌സ്അപ്പിൽ പ്രചാരണം നടത്തുന്നവരും കുടുങ്ങിയേക്കും

മദ്യശാലകൾ തുറക്കുന്നതിനെതിരെ പോസ്റ്റർ പ്രചാരണം: കന്യാസ്ത്രീയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തു പ്രചരിപ്പിച്ചു; കോട്ടയം സ്വദേശി തലശേരിയിൽ കുടുങ്ങും; കന്യാസ്ത്രീ മഠത്തിലെ കിണറിന്റെ പേരിൽ വാട്‌സ്അപ്പിൽ പ്രചാരണം നടത്തുന്നവരും കുടുങ്ങിയേക്കും

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: മദ്യശാലകൾ തുറക്കുന്നതിനെതിരെ പോസ്റ്ററിൽ പ്രചാരണം നടത്തിയ കന്യാസ്ത്രിയ്‌ക്കെതിരെ ഫോട്ടോഷോപ്പ് പ്രയോഗിച്ച കേസിൽ കോട്ടയം സ്വദേശിയ്‌ക്കെതിരെ കേസെടുത്തു. മദ്യശാലകൾ തുറക്കരുത് , കുടുംബം തകർക്കും എന്ന പേരിൽ പോസ്റ്ററുമായി നിൽക്കുന്ന ചിത്രം കന്യാസ്ത്രീ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് കന്യാസ്ത്രീ മഠത്തിലെ കിണറുകൾക്കു മൂടി വയ്ക്കണം എന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

ചിത്രം പ്രചരിപ്പിച്ചതായി കണ്ടെത്തിയ കോട്ടയം സ്വദേശി ക്യാപ്റ്റൻ നോബിൾ പെരേരയുടെ പേരിലാണ് കേസെടുത്തത്. ഇയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി തലശ്ശേരി സിഐ. കെ.സനൽകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലശ്ശേരി മദ്യവിരുദ്ധ സമിതി കോ ഓർഡിനേറ്ററായ സിസ്റ്റർ ലുസീനയാണ് പരാതി നൽകിയത്. മദ്യശാലകൾ തുറക്കുന്നതിനെതിരേ സിസ്റ്റർ ഉൾപ്പെടെയുള്ള മദ്യവിരുദ്ധസമിതി പ്രവർത്തകർ ‘മദ്യശാലകൾ തുറക്കരുത്, കുടുംബം തകർക്കരുത്’ എന്ന പോസ്റ്ററുമായി പ്രചാരണം നടത്തിയിരുന്നു. ചിത്രത്തിലെ എഴുത്തുകൾ തിരുത്തി അവാസ്തവവും അപമാനകരവുമായ വാക്കുകൾ ചേർത്ത് പ്രചരിപ്പിച്ചതായാണ് കേസ്്.

സന്ന്യാസത്തെയും വിശ്വാസത്തെയും മനഃപൂർവം അപമാനിക്കുന്നതും വ്യക്തിപരമായി മാനഹാനി വരുത്തുന്നതുമായ പ്രചാരണം നടത്തിയതായാണ് പരാതി. ഇയാൾ തയ്യാറാക്കിയ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരുടെ പേരിലും നിയമനടപടിക്കൊരുങ്ങുകയാണ് പരാതിക്കാരി.

അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയ ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിലെ എഴുത്ത് ഒറ്റയടിയ്ക്കു കണ്ടാൽ തെറ്റാണ് എന്നു തോന്നില്ല. അത്ര സൂക്ഷ്മമായാണ് ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തിരുന്നത്. ഇത് കൂടാതെ വലിയ തോതിൽ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തിരുന്നതും. സംഭവം വിവാദമായി മാറിയതോടെ പ്രതി ചേർക്കപ്പെട്ട യുവാവ് തന്റെ അക്കൗണ്ടിൽ നിന്നും ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. എങ്കിൽ പോലും കേസും അറസ്റ്റും ഉണ്ടാകും.

ഇതിനിടെ ഇവരുടെ ചിത്രം വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിപ്പിച്ചവർക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.