video
play-sharp-fill
എല്ലാ സ്ത്രീകൾക്കും ആയിരം രൂപ ധനസഹായം നൽകാൻ ഒരുങ്ങി ഡൽഹി സർക്കാർ: പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

എല്ലാ സ്ത്രീകൾക്കും ആയിരം രൂപ ധനസഹായം നൽകാൻ ഒരുങ്ങി ഡൽഹി സർക്കാർ: പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

 

ന്യൂഡൽഹി: 18 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് ഡൽഹി മന്ത്രിസഭയുടെ അംഗീകാരം. പ്രതിമാസം ആയിരം രൂപ ധനസഹായം നൽകാനാണ് സർക്കാർ അനുമതി നൽകിയതെന്ന് ആം ആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

 

എല്ലാ സ്ത്രീകൾക്കും 1,000 രൂപ നൽകുമെന്ന് കെജ്രിവാൾ  വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ചില സ്ത്രീകൾ എന്റെ അടുത്ത് വന്ന് വിലക്കയറ്റം കാരണം 1,000 രൂപ മതിയാകില്ലെന്ന് പറഞ്ഞു. അതിനാൽ എല്ലാ സ്ത്രീകളുടെയും അക്കൗണ്ടിലേക്ക് 2,100 രൂപ നിക്ഷേപിക്കും. ഈ നിർദ്ദേശം മന്ത്രിസഭ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

കഴിഞ്ഞ മാർച്ചിലാണ് ഡൽഹി സർക്കാർ സ്ത്രീകൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കേണ്ടെന്നാണു തീരുമാനം. എന്നാൽ മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group