‘ഈ വിപ്ലവം രാജ്യമാകെ പടരും; പഠിക്കാന്‍ ഉക്രെയിനില്‍ പോകേണ്ടാത്ത വിദ്യാര്‍ഥികളുടെ രാജ്യം പണിതുയര്‍ത്തും; തിരഞ്ഞെടുപ്പ് വിജയങ്ങളോട് പ്രതികരിച്ച് കെജ്രിവാള്‍
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: പഞ്ചാബിലെ വിപ്ലവം രാജ്യമാകെ പടരുമെന്ന് ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാള്‍.
പഠിക്കാന്‍ ഉക്രെയിനില്‍ പോകേണ്ടാത്ത വിദ്യാര്‍ഥികളുടെ രാജ്യം പണിതുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താന്‍ തീവ്രവാദിയാണെന്ന കുപ്രചരണം പഞ്ചാബിലെ ജനങ്ങള്‍
വിലക്കെടുത്തില്ല. പഞ്ചാബില്‍ തോറ്റ ചന്നി, സിദ്ധു, മജീതിയ എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു തനിക്കെതിരെ നടന്ന ആരോപണങ്ങള്‍ക്ക് നേരെ കെജ്രിവാള്‍ പ്രതികരിച്ചത്.
‘കെജ്‌രിവാള്‍ ഒരു തീവ്രവാദിയല്ല, രാജ്യത്തിന്റെ പുത്രനാണ്, യഥാര്‍ഥ രാജ്യസ്‌നേഹിയാണ്’. തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന എതിരാളികളുടെ ആരോപണം പഞ്ചാബിലെ ജനങ്ങള്‍ വിശ്വസിച്ചില്ല. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അത് തെളിയിച്ചു കഴിഞ്ഞെന്ന് കെജ്രിവാള്‍ പറഞ്ഞു.
ജനങ്ങളെ പലവിധത്തില്‍ ദ്രോഹിക്കുന്ന മറ്റ് പാര്‍ട്ടികളാണ് തീവ്രവാദികള്‍. അവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞു.
അംബേദ്കറും ഭഗത് സിങും കണ്ട സ്വപ്നമാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. ആം ആദ്മി പാര്‍ട്ടി വളരെ ചെറിയൊരു പാര്‍ട്ടിയായിരുന്നു. എന്നാല്‍ ഇത്രയും വലിയ ഭൂരിപക്ഷം ലഭിച്ചതില്‍ ഞങ്ങള്‍ അതിശയത്തിലാണ്. എന്നാല്‍ ഈ നേട്ടത്തില്‍ ഞങ്ങള്‍ അഹങ്കരിക്കില്ല.
എ.എ.പി ഭരണത്തില്‍ എത്തുന്നതോടെ അടിസ്ഥാന സാഹചര്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തും. പഞ്ചാബില്‍ ഇനി ആരും പട്ടിണി കിടക്കേണ്ടി വരില്ല. എല്ലാവര്‍ക്കും തുല്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഇനി പഞ്ചാബില്‍ വിപ്ലവങ്ങള്‍ക്ക് സമയമായി. അനീതികള്‍ക്കെതിരെയാണ് നിങ്ങള്‍ എങ്കില്‍ എഎപിയില്‍ ചേരുക. എഎപി വെറുമൊരു പാര്‍ട്ടിയല്ല. ഇത് ഒരു വിപ്ലവത്തിന്റെ പേരാണ്. ആദ്യം ഡല്‍ഹിയില്‍ എഎപി വിപ്ലവം സൃഷ്ടിച്ചു, ഇപ്പോള്‍ പഞ്ചാബില്‍, ഈ വിപ്ലവം രാജ്യമൊട്ടാകെ വ്യാപിക്കും, അദ്ദേഹം പറഞ്ഞു.
പഞ്ചാബില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ആം ആദ്മി പാര്‍ട്ടി 117 സീറ്റുകളില്‍ 92 ഇടത്ത് മുന്നേറ്റം തുടരുകയാണ്. കോണ്‍ഗ്രസ് 18 സീറ്റുകളില്‍ ഒതുങ്ങി.